സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ രോഗപ്രതിരോധമാർഗ്ഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധമാർഗ്ഗങ്ങൾ

ലോകമെമ്പാടും വിട്ടുമാറാത്ത രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്.വളരെ വേഗത്തിൽ ഭേദപ്പെടുത്താൻ സാധിക്കുന്നതും ദീർഘകാല ചികിത്സ ആവശ്യം വരുന്ന രോഗങ്ങൾ വരെ ലോകമെങ്ങും വലിയ തോതിൽ വ്യാപിക്കുന്നു.ജീവിതശൈലീരോഗങ്ങളുടെ വലിയ തോതിലുള്ള വർദ്ധനവ് ഹൃദ്രോഗവും മറ്റ് രോഗങ്ങൾക്കും കാരണമാവുകയും മരണസംഖ്യ ഉയർത്തുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ഒരു രാജ്യത്തിന്റെ മരണനിരക്ക് വർദ്ധിക്കുകയും ചെയ്യുന്നു.ശരിയായ ചികിത്സയുടെ ലഭ്യതക്കുറവും കൃത്യമായ വ്യായാമത്തിന്റെ കുറവും മൂലം രോഗവർധന വളരെ വേഗം സംഭവിക്കുന്നു.പൊണ്ണത്തടിയും പ്രമേഹവും മുതലായ രോഗങ്ങൾ പ്രായഭേദമെന്യേ ബാധിക്കുന്ന ഈ കാലത്ത് രോഗമുക്തമായ ഒരു തലമുറയെ കാണാൻ നാം ഇനിയും പ്രയത്നിക്കേണ്ടതായുണ്ട്. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ കർശനമായ ചില നിലപാടുകൾ സ്വീകരിക്കേണ്ടതായുണ്ട്.കൃത്യമായ വ്യായാമവും വിഷാംശരഹിതവും പോഷകം നിറഞ്ഞതുമായ ആഹാരം എന്നിവയിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കും. ആരോഗ്യത്തിന്റെ കുറവ് പോലെ തന്നെ രോഗവളർച്ചയ്ക്കുള്ള മറ്റൊരു കാരണമാണ് പ്രതിരോധശേഷിയുടെ കുറവ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ ചികിത്സ തേടുക എന്ന മാർഗമുപേക്ഷിച് അതിനെ അവഗണിക്കുക എന്ന വലിയ ഒരു തെറ്റ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട് എന്നത് വേദനാജനകമായ ഒരു കാര്യമാണ്.ശാസ്ത്രീയമായ ഘടകങ്ങൾ അവഗണിചു സ്വയം തീരുമാനങ്ങൾ എടുക്കുന്നത് രോഗം തീവ്രമാക്കുന്നു എന്ന കാര്യം മനസിലാക്കണം.രോഗ നിർണയം ഒരിക്കലും സ്വന്തമായി നിർവഹിക്കരുത്.വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം വേണം രോഗ നിർണയം.അല്ലാത്ത പക്ഷം അത് പാർശ്വഫലങ്ങൾ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കേണ്ടത് അത്യന്താപേഷിതമാണ്. Covid-19 എന്ന മഹമാരിയുടെ ദിവസങ്ങളിലൂടെയാണ് സമൂഹം ഇപ്പോൾ കടന്നു പോവുന്നത്.ഭയമല്ല ജാഗ്രതയാണ് ഇപ്പോൾ ആവശ്യം."രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ ശ്രദ്ധിക്കുക "എന്ന വാക്യം നമുക്കു ജീവിതത്തിൽ പകർത്താം. തീവ്ര ജാഗ്രതയിലൂടെ കടന്നു പോവുന്ന ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പും വിവിധ ആരോഗ്യ സംഘടനകളിലെ വിദഗ്ധരും നൽകുന്ന നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.ഓരോ നിർദേശത്തിന്റെയും പ്രധാന്യം മനസിലാക്കി പെരുമാറേണ്ടതിന്റെ ആവശ്യത്തെകുറിചു എല്ലാവരും ബോധവാന്മാരായിരിക്കണം. ഓരോ നിർദ്ദേശവും ആഴത്തിൽ മനസ്സിലാക്കി നാളെയുടെ നന്മയ്ക്ക് എന്ന ബോധ്യത്തോടെ ഓരോ പൗരനും പ്രവർത്തിച്ചാൽ ഏത് ഒരു പ്രതിസന്ധിയും മറികടക്കാൻ സാധിക്കും. രോഗവ്യാപനം ഒരു സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു.നാടിന്റെ സാമ്പത്തിക അടിത്തറ ഇത്തരത്തിലുള്ള പകർച്ചവ്യാധികളിലൂടെയും മറ്റും തകരാൻ സാധ്യതയുണ്ട്. ജീവിതശൈലീ രോഗങ്ങൾ മുതൽ പകർച്ചവ്യാധി വരെ തടുക്കാൻ ഒറ്റക്കെട്ടായുള്ള പ്രവർത്ഥനങ്ങൾക് സാധിക്കും.കൃത്യമായ വ്യായാമവും ശരിയായ ഭക്ഷണരീതിയും ഒരുവന്റെ ആരോഗ്യം ശരിയായ രീതിയിൽ നിലനിർത്തുന്നു.മനുഷ്യശരീരത്തിനു ആവശ്യമില്ലാത്ത എന്നാൽ മറ്റു രോഗങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുക. ജങ്ക് ഫുഡ് നിർമ്മാണത്തിനുപയോജിക്കുന്ന മൈദയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ച എല്ലാവരും ബോധ്യമുള്ളവരാണ്.പകർച്ചവ്യാധികൾ തടയാൻ മനുഷ്യന്റെ ഒറ്റക്കെട്ടായ പരിശ്രമം തന്നെയാണ് ആവശ്യം.സമൂഹവ്യാപനം തടയാനായി രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.വ്യക്തിശു ചിത്വം രോഗവ്യാപനം തടയാനുള്ള വളരെ നല്ലൊരു മാർഗ്ഗമാണ്. ശുചിത്വമുള്ള ചുറ്റുപാടിൽ രോഹവ്യാപനം തടയാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു.രോഗബാധിതർ മാത്രമല്ല വ്യക്തിശുചിത്വം പാലിക്കേണ്ടത്.വിദഗ്ധരുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനവും , വ്യക്തിശുചിത്വവും പരിസരശുചിത്വവും,ശരിയായുള്ള ചികിത്സയും അതോടൊപ്പം ആത്മാർത്ഥത നിറഞ്ഞ ഒറ്റക്കെട്ടായുള്ള പ്രവർത്തനം വഴിയും രോഗങ്ങളെ തുടച്ചുനീക്കാം.നല്ലൊരു നാളേക്കായി പ്രാർത്ഥിക്കാം.

ചിന്നു സി രാജ്
9 സി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം