സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ മഹാമാരിയിലെ വെള്ളിവെളിച്ചങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിലെ വെള്ളിവെളിച്ചങ്ങൾ

മനുഷ്യൻ തനിക്ക് അന്നം തരുന്ന പ്രകൃതിയെ ചൂഷണം ചെയ്തു. മരങ്ങൾ വെട്ടി ,ജലാശയങ്ങൾ മണ്ണിട്ടുമൂടി,കരയിലും വെള്ളത്തിലും മാലിന്യം വലിച്ചെറിഞ്ഞു . എന്നാൽ കോവിഡ് -19 മൂലം ആളുകൾ വീട്ടിലിരിക്കുന്നതു വഴി ജലാശയങ്ങൾ തെളിഞ്ഞു വന്നു ,വായു ശുദ്ധമായി .പക്ഷി മൃഗാദികൾ സസ്യലലാദികൾ അവയുടെ യഥാർത്ഥ ആവാസവ്യവസ്ഥയിലേക് തിരിച്ചെത്തിയിരിക്കുന്നു.ഇറ്റലിയിലെ തീരങ്ങളിൽ കാണാതായ ഡോൾഫിനുകൾ തിരിച്ചെത്തിയിരിക്കുന്നു. ഗംഗയിലേയും ,യമുനയിലേയും വെള്ളം 1982 ലെ അവസ്ഥയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നു. ഡൽഹി നിവാസികൾ ആദ്യമായി തെളിഞ്ഞ ആകാശം കണ്ടു .ലോകത്തിലെ മിക്ക മഹാനഗരങ്ങളിലേയും വായു നിലവാരം നല്ല നിലയിലെത്തി .തേമ്സ് നദിയിലെ ജലം കണ്ണുനീർ പോലെ തെളിഞ്ഞിരിക്കുന്നു.

കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെല്ലാം പാടത്തും പറമ്പിലും ടെറസ്സിലുമായി കൃഷി ചെയ്തു വിഷമില്ലാത്ത പച്ചക്കറികൾ കൂട്ടി ആഹാരം കഴിക്കുന്നു . 'ഉപ്പ് മുതൽ കർപ്പൂരം വരെ ' എന്ന ചൊല്ലുപോലെ തന്നെ ഈ കോവിഡ് -19 ൽ ആരും പട്ടിണിക്കിടക്കുന്നില്ല. ഇന്ന് റോഡ് അരികിൽ പട്ടിണിക്കിടക്കുന്ന സർവജീവജാലങ്ങൾക്കുമായി സ്നേഹിതർ ഭക്ഷണവും ,പാർപ്പിടവും നൽകി സംരക്ഷിക്കുന്നു. പലപ്പോഴും കുളിയോ, കൈകഴുകുപോലുമില്ലാത്ത മനുഷ്യർ പ്രത്യകിച്ച് മലയാളികൾ. ഈ മഹാമാരിയെ ചെറുക്കാൻ സോപ്പ് ,സാനിറ്റൈസർ ,തുടങ്ങിയവ ഉപയോഗിച്ച് എപ്പോഴും കൈ കഴുകയും രണ്ടോ മൂന്നോ പ്രാവിശ്യം കുളിക്കുകയും ചെയ്യുന്നു .എല്ലാവരും മാസ്കും ധരിച്ച് മറ്റുള്ളവർ തമ്മിൽ അകലം പാലിച്ചും കോവിഡ് -19 എന്ന മഹാമാരിയെ ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കുന്നു .ഈ മഹാമാരിയിലൂടെ ശുചിത്വം എന്താണന്നും ശുചിത്വത്തിന്റെ മാഹാത്മ്യം എന്താണന്നും മനുഷ്യൻ പഠിച്ചു. ഇപ്പോൾ ജാതിയില്ല,മതങ്ങളില്ല , രാഷ്ട്രീയങ്ങളില്ല .ആരാധനാലയങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു. എല്ലാ മനുഷ്യരും വീട്ടിൽ തന്നെ കുടുംബാംഗങ്ങളൊപ്പം ചെലവഴിക്കുന്നു .ഇതുവഴി കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്നു. ഇപ്പോൾ വീട്ടിലിരിക്കുന്ന എല്ലാവർക്കും തന്നെ കുടുംബത്തിൽ കുട്ടികളുമൊപ്പം കളിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനുമായുള്ള അവസരമാണിത് .ഈ മഹാമാരിയിലൂടെ പ്രകൃതിയും മനുഷ്യനും പരസ്പരപൂരങ്ങളായി വർദ്ധിക്കേണ്ടതിന്റെയും മനുഷ്യനിൽ സാമൂഹികശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകതയും മനുഷ്യന്റെ അഹങ്കാരത്തിനുള്ള മറുപടിയും ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നു. എല്ലാവരും ഒന്നുചേർന്ന് ഒറ്റക്കെട്ടായി ഈ കോവിഡ്-19 മഹാമാരിയെ ചെറുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

മിഷേൽ മരിയ സെബാസ്റ്റ്യൻ
6 സി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം