സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ ഭയമല്ല.....ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല.....ജാഗ്രതയാണ് വേണ്ടത്

ലോകം മുഴുവൻ ഞെട്ടി സ്തംഭിച്ചു നില്കുന്ന നോവൽ കൊറോണ വൈറസ് നിമിഷങ്ങൾക്കുളിലാണ് ലോകകമാനം വ്യാപിച്ചിരിക്കുന്നത്. ഇത്രയും നാളു കൊണ്ട് തന്നെ ഈ മഹാവൈറ്സ് മൂലം ലോകത്തു ഒരു ലക്ഷം പരം ആളുകളാണ് മരിച്ചിരിക്കുന്നത്. ലോകം മുഴുവൻ ലോക്ക് ഡൗണിൽ ആയിരിക്കുന്ന ഈ വേളയിൽ ഭയമല്ല ജാഗ്രത ആണ് വേണ്ടത്. ലോകം അവസാനിക്കാൻ ഒറ്റ നിമിഷം മതിയെന്ന് കാണിച്ചു തരികയാണ് ഈ സമയം. നമ്മൾ അറിയാത്ത എത്രയോ ലക്ഷക്കണക്കിന് ആളുകളാണ് ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കണ്ണിനു കാണാൻ കഴിയാത്ത ഒരു കുഞ്ഞു വൈറസ് പിടിപെട്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മനുഷ്യരാശിയായ നാം ഇപ്പോൾ. കടുത്ത നിയന്ത്രണങ്ങളിലൂടെയും കർശന നടപടികളിലൂടെയും നാം ഇതിനെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. എന്നാലും ഇതിനിടയിൽ പടർന്നു കയറുകയാണ് ഈ കൊറോണ വൈറസ്. അടുത്തടുത്ത സംസാരിച്ചിരുന്നവർ പോലും ഇപ്പോൾ സാമൂഹിക അകലം പാലിച്ചു നടക്കുന്നു, കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുന്നു. ഇവയെല്ലാം നാം കൊറോണ വൈറസ് എന്നതിൽ നിന്ന് പൊരുതി ജയിക്കാനുള്ള പടയൊരുക്കങ്ങൾ ആണ്. വ്യക്തി ശുചിത്വമാണ് ഈ അവസരത്തിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്നത്.

ആരും കരുതിയിരുന്നില്ല ഇത്തരമൊരു വൈറസ് നമ്മുടെ ലോകത്തെ തന്നെ മാറ്റിമറിച്ചു നശിപ്പിക്കുമെന്ന്. ശാസ്ത്ര ലോകം തന്നെ പറയുന്നത് ഓരോ നൂറ്റാണ്ടുകളിലിലും ഇത്തരമൊരു നാശം ഭൂമിയിൽ എന്നും ഉണ്ടാകാറുണ്ട് എന്നാണ്. അവയിലൊന്ന് മാത്രമാണ് ഈ കൊറോണ വൈറസ്. ലോകം മുഴുവൻ ഇവ വ്യാപിച്ചപ്പോൾ ലോകാരോഗ്യ സംഘടനാ തന്നെ ഇതിനെ അടിയന്തിര അവസ്ഥയായി പ്രഖ്യപിക്കുകയും കൊറോണ വൈറ്സ്നെ കോവിഡ് 19(കൊറോണ വൈറസ് ഡിഎസ്എസ് 2019) എന്ന് പേര് നൽകുകയും ചെയ്തു. ഇങ്ങനെയൊരു നാശം വിതച്ച വൈറസ് ലോകത്തെ നടുക്കി കൊണ്ട് ആണ് വന്നിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നഞ്ഞ മാർക്കറ്റ് എന്നറിയപ്പെടുന്ന മാംസ -മത്സ്യ വില്പന ശാലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്ന ഈ രോഗം ന്യൂമോണിയ ലക്ഷണങ്ങൾ ആണ് കാണിച്ചു തുടങ്ങിയത്. പിന്നീട് ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നിരിക്കുകയാണ്. അങ്ങനെ ഇത് വ്യാപിച്ചു വ്യാപിച്ചു ലോകമെപാടും ഉള്ള ജനങ്ങളിലേക്കു പടർന്നു പിടിച്ചു.

നമ്മുടെ സംസ്ഥാനമായ കേരളത്തിലേക്ക് പകർന്നത് വിദേശത്തുള്ള പ്രവാസികളിൽ നിന്നുമാണ്. കേരളത്തിന്റെ പ്രശസ്തി ലോകമെപാടും നിലനില്കുന്നത് തന്നെ മലയാളികൾ ലോകത്തു ഏതു കോണിലും ഉള്ളത് കൊണ്ടു തന്നെയാണ്. അവർ വിശ്രമത്തിനായി സ്വന്തം നാടുകളിലേക്ക് വരുമ്പോൾ ആരും ഓർത്തില്ല ലോകത്തെ മുഴുവൻ വിറപ്പിച്ച കോവിഡ് എന്നാ വൈറസ് കൊണ്ടാണ് വരുന്നത് എന്ന്. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച രോഗബാധിധർ പകുതി പേരും വിദേശത്തു നിന്ന് വന്നവരാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരാണ് മറ്റുള്ളവർ. എന്നിരുന്നാലും ലോകം മുഴുവൻ ഈ കാര്യത്തിൽ മാതൃകയാക്കുന്നത് നമ്മുടെ കേരളത്തെ കണ്ടാണ്. ആദ്യമായി ഇന്ത്യയിൽ കോവിഡ് കണ്ടെത്തിയെത് കേരളത്തിൽ ആണ്. പക്ഷെ അതിനെ നമ്മൾ പൊരുതി നേരിട്ടു. അതിനു കാരണം നമ്മുടെ കേരളത്തിലെ ശക്തിയും ധൈര്യവും ഉള്ള ആരോഗ്യ പ്രവത്തകരും അതിന് പിന്നിൽ നിൽക്കുന്ന സന്നദ്ധ പ്രവത്തകരുമാണ്. രണ്ടാം തവണയും കോവിഡ് പിടി മുറുകിയപ്പോൾ ഒട്ടും ഭയത്തോടെയല്ല നാം ഇതിനെ കണ്ടത്, മറിച്ചു ജാഗ്രതയോടും ശ്രദ്ദയോടും തന്നെയാണ്.കണ്ടെത്തും കാണേണ്ടതും. ഇപ്പോഴും ലോകം നമ്മെ കണ്ടാണ് മാതൃകയാക്കുന്നത്. രോഗമുക്തരുടെ കാര്യത്തിലും മരണ നിരക്കിന്റെ കാര്യത്തിലും ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനമാണ് നാമിപ്പോൾ.

കേരളത്തിന്‌ പുറത്തു മലയാളികൾ ഏറെ പേരാണ് രോഗബാധിതർ ആകുന്നതും മരണത്തിനു ഇരയാകുന്നതും. കേരളത്തിന്‌ ഇത്രയും ശുഭ പ്രതീക്ഷ തന്നത് നമ്മുടെ അധികാരികളും ശുശ്രുഷയോടൊപ്പം സ്നേഹവും കൂടി കലർത്തി തരുന്ന ആരോഗ്യ പ്രവത്തകരുമാണ്. ഇവരാണ് ഈ കൊറോണ വൈറസ് എതിരെയുള്ള വാളും പടയും. കേരളത്തിലെ ആരോഗ്യ പ്രവത്തകർ മാത്രമല്ല, ലോകമേപാടുമുള്ള ആരോഗ്യ പ്രവത്തകരും ഈ വൈറസ് എതിരെയുള്ള മരുന്നുകളാണ്. സ്വന്തം ആരോഗ്യം നോക്കാതെ മറ്റുള്ളവരുടെ ആരോഗ്യം മാത്രം നോക്കി അവരെ പരിത്യജിക്കുന്നവരാണെന്നു പറയാം യഥാർത്ഥ ധീരന്മാർ.

ആരോഗ്യ പ്രവർത്തകർക്കൊപ്പം നമ്മുടെ പോലീസ് സന്നദ്ധ പ്രവത്തകരും ചേർന്ന് പിടിച്ചു നിറുത്തുകയാണ് കോവിഡ് എന്നാ പേമാരിയെ. ഈ അവസരത്തിൽ അവരോടുള്ള നന്ദി സൂചകമായി അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വയം അകലം പാലിച്ചു നമുക്ക് ചെറുത്ത്‌ നിൽക്കാം. നമ്മൾ ഒരാൾ മനസ്സു വെച്ചാൽ ഒരു സമൂഹത്തെ മുഴുവൻ രക്ഷിക്കാൻ സാധിക്കും. ഭയത്തോടെയല്ല :, മറിച്ചു ജാഗ്രതയോടെ നമുക്ക് മുന്നേറാം. കോറോണേയെന്നല്ല, ഒന്നിനും നമ്മെ തോൽപിക്കാനാവില്ല : കാരണം നാം കേരളീയരാണ് നമ്മൾ അതിജീവിച്ച സമൂഹമാണ് !!!

അനിറ്റ് ജോസ്
9 സി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം