സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നേരിടാം
പ്രിയമുള്ളവരെ,
ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്ന് വന്ന കൊറോണ വൈറസ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു കഴിഞ്ഞു ഇതിനെ തുരത്താൻ പല മാർഗ്ഗങ്ങൾ നമുക്ക് സ്വീകരിക്കാം. സാമൂഹ്യ അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് കഴുകാം, ആരോഗ്യ പ്രവർത്തകരും പൊലീസുകാരും പറയുന്നത് അനുസരിക്കാം, വുഹാൻ പട്ടണത്തിലെ മാംസ കടയിൽ നിന്നാണ് കൊറോണ വൈറസ് വന്നത്. മിക്ക വൈറസുകളുടെ ഉറവിടം മൃഗങ്ങളാണ്. വവ്വാലുകൾ ഈനാംപേച്ചി ഇങ്ങനെയുള്ള മൃഗങ്ങളിൽ നിന്നാണ്. 1970 ഇൽ ചൈന നേരിട്ട കൊടും പട്ടിണിയാണ് അന്ന് വന്യജീവി കച്ചവടത്തിന് വഴിയൊരുക്കിയത്. അതുകൊണ്ടാണ് കൊറോണ എന്ന മഹാമാരി ഈ ലോകത്ത് എത്തിപ്പെട്ടത്. ഇനി നമ്മൾ ചെയ്യേണ്ടത് ഒരു കാര്യം മാത്രം ലോകം മുഴുവൻ സുഖം പകരാനായി ഈശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം.
അനുഗ്രഹ വി നായർ
6 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം