അഭിനന്ദനം ധീര അഭിനന്ദനം. ...
രാത്രികൾ പകലുകൾ
ഒഴിയാതെയെങ്ങുമേ
രോഗികൾക്കാശ്രയമായതല്ലേ
അക്ഷീണമെപ്പോഴും രോഗ -
ശമനത്തിനായി പ്രയത്നിച്ച
വേളയിൽ കാലുകൾ
മെല്ലെ വഴുതിയില്ലേ....
കൂട്ടങ്ങൾ കൂടാതെ
അകലങ്ങൾ പാലിച്ച്
വീടുകളിൽ തന്നെ
ക്ഷേമത്തിനായി പ്രതി-
മനമുരുകി യത്നിച്ചില്ലേ
. അഭിനന്ദനം നിങ്ങൾക്ക്
. അഭിനന്ദനം. .....
.
രോഗശമനത്തിനായി
പ്രയത്നിച്ച് രോഗികളായി
മാറിയവരെ.
നിയമങ്ങൾ ലംഘിച്ച്
ചാടിപ്പുറപ്പെടും യുവതലമുറകളെ-
നോക്കു ഇവരെ
കൈകൾ കഴുകിയും
മാസ്കു ധരിച്ചും കൊവിഡി-
നെതിരെ നമുക്കു പായാം
പ്രളയത്തിനും പിന്നെ സുനാമിക്കു മുന്നിലും
പതറാത്ത മനവുമായ്.