സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

ലാംഗ്വേജ് ക്ലബ്

മലയാള സാഹിത്യത്തിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാംഗ്വേജ് ക്ലബ്ബ് രൂപീകരിച്ചത്. കുട്ടികളിലെ വായന വളർത്താൻ അസംബ്ലിയിൽ പുസ്തക പരിചയം നടത്തിവരുന്നു. ലൈബ്രറി ബുക്കുകൾ കുട്ടികൾക്ക് കൊടുക്കുകയും ഏറ്റവും കൂടുതൽ ലൈബ്രറി പുസ്തകം വായിച്ചവർക്ക് വർഷാവസാനം സമ്മാനം കൊടുക്കുകയും ചെയ്യുന്നു. കുട്ടികളുടെഎഴുതാനുള്ള കഴിവ് വളർത്തുന്നതിനായി കുട്ടികളെ കൊണ്ട് തന്നെ തനിയെ കഥ,കവിതകൾ, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ  തയ്യാറാക്കുന്നു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ്നോടുള്ള താൽപര്യവളർത്തുന്നതിനായി ഇംഗ്ലീഷ് അസംബ്ലി, വായനയിൽ താല്പര്യം വളർത്തുന്നതിനായി വായന കാർഡ്, ഇംഗ്ലീഷ് സംസാരിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയവ നടത്തിവരുന്നു.

ഹിന്ദി ക്ലബ്

ഹിന്ദി പഠനത്തോട് ഉള്ള താല്പര്യം വളർത്തുന്നതിനായി ഹിന്ദി പോസ്റ്റർ രചനാമത്സരം, ഹിന്ദി കവിത ആലാപനം, ഹിന്ദി അസംബ്ലി, സുരീലി വാണി, സുരീലി ഗീതംആലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി സുഗമ ഹിന്ദി പരീക്ഷ നടത്തിവരുന്നു.