സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക,എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക, പരിസരമലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുക, പ്രകൃതി സംരക്ഷണം ഓരോരുത്തരുടെയും കടമയാണെന്നുള്ള ബോധം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. കൂൺ കൃഷിയുടെ വിളവെടുപ്പ് നടത്തി.

എക്കോ ക്ലബ്

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം,ഔഷധത്തോട്ടം,പൂച്ചെടികൾ എന്നിവ നട്ടുപിടിപ്പിക്കുന്നു. സ്കൂളും പരിസരവും എക്കോ ക്ലബ്ബിന്റെ ഭാഗമായി വൃത്തിയാക്കുന്നു. പ്ലാസ്റ്റിക് കവറുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു.