ഞാനെന്ന ഭാവം.. ഞാനെന്ന ഭാവം..
മർത്യരേവരിലും ഞാൻ മാത്രമെന്ന ഭാവം
ഇഹത്തെ സൃഷ്ടിച്ച ഈശൻ...
അതിനെ ഭരിക്കുവാൻ സൃഷ്ടിച്ചു മനുഷ്യനെ
നദിയും പുഴയും സസ്യജാലവും
ജീവജാലങ്ങളും സ്വന്തമായി നൽകിയതീശൻ
ഇവയെല്ലാം ദുർവിനിയോഗം ചെയ്ത മനുജന്
സുനാമിയും ചിക്കൻഗുനിയായും
നിപ്പയും പ്രളയവും താക്കീതായി നൽകി ഈശൻ
പിന്നെയും കൊല്ലും കൊലയും ജാതിമത ഭിന്നിപ്പും
കലഹവും മൂലം ഭൂമിയെ രണ കളമാക്കി തീർത്തു മർത്യൻ
മനംനൊന്ത ഈശൻ ശപിച്ചു മർത്യനെ
അയച്ചു ഹോരമാം മഹാമാരിയെ...
കൊറോണയെന്ന രാക്ഷസനെ
ലോകമാകെ മർത്യനെ സംഹരിച്ചവൻ
ആടി തിമിർക്കുന്നു നാശം വിതയ്ക്കുന്നു.