സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/മനോഹര സന്ധ്യ

Schoolwiki സംരംഭത്തിൽ നിന്ന്
മനോഹര സന്ധ്യ


ഇളം കാറ്റിൽ ചാഞ്ചാടി കളിക്കും കതിർമണികളും
അന്തിക്ക് കതിർമണികൾ പറിക്കാൻ വട്ടംചുറ്റിപ്പറക്കും വയൽ കിളികളും
രാവന്തിയോളം കളകളരവം പാടി ഉല്ലസിച്ചു ഒഴുകുന്ന നദികളും
 
വർണ്ണ പകിട്ടാർന്ന കുഞ്ഞിതൾ വിരിയിച്ച് നറുമണം വിതറുന്ന പൂക്കളും
 പത്രങ്ങൾ വീശി സൂര്യനെ നോക്കി പറക്കുന്ന പക്ഷികളും
കൊതിയൂറും പഴങ്ങൾ ആഭരണമായി ചാർത്തും മരങ്ങളും
 
അത്തിമരത്തിൻ കൊമ്പിലിരുന്ന് പാട്ട് പാടുന്ന കുയിലമ്മയും
മാരിവില്ല് കണ്ടാൽ നൃത്തമാടും സുന്ദരിയായൊരു മയിലമ്മയും
മണി കെട്ടി വരിയായി ഓടിയെത്തും പശു കിടാങ്ങളും
 
പൊൻ സന്ധ്യക്കെത്ത് നിൽക്കുന്ന കുട്ടി കുറുമ്പൻമാരായ കുട്ടികളും വർണ്ണാംബരത്തിൽ തെളിഞ്ഞു നിൽക്കുന്ന പൊൻ സൂര്യനെ കണ്ട് ഇവർ പറയുന്നു
 ഹാ! സന്ധ്യ എത്ര മനോഹരം !

 

നിവേദ്യ .എസ് .ശശിധരൻ
4 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത