ഒരു വേട്ടക്കാരൻ ഒരു കലമാനിനെ കെണിയിലാക്കുവാൻ ആലോ ചനതുടങ്ങിയിട്ട് ദിവസളായി.കലമാൻ എല്ലാ ദിവസവും ഒരു മരത്തിന്റെ ചുവട്ടിൽ വീണു കിടക്കുന്ന പഴങ്ങൾ ഭക്ഷിക്കുവാൻ പതിവായെത്തുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു കലമാന്റെ ഭംഗിയിൽ ആകൃഷ്ടനായ അയാൾ അതിനെ ജീവനോടെ പിടികൂടണമെന്നു തീരുമാനിച്ചു അയാൾ ചിന്തിച്ചു, ഇവിടെ കെണിയൊരുക്കിയിട്ട് ധാരാളം പഴങ്ങൾ അതിന് മുകളിൽ വിതറി വേട്ടക്കാരന്റെ കണക്കുകൂട്ടൽ പോലെ തന്നെ കലമാൻ പതിവ് പോലെ നടെന്നത്തി.എന്നാൽ പതിവിൽ കൂടുതൽ പഴങ്ങൾ കണ്ട കല മാന് സംശയം തോന്നി. അത് മണം പിടിക്കുവാൻ തുടങ്ങി മരത്തിന് പിറകിൽ ഒളിച്ചരിക്കുന്ന വേട്ടക്കാരന്റെ ഗന്ധം അത് മണത്ത
റിഞ്ഞു. പഴങ്ങൾ ഭക്ഷിക്കുന്നതിന് പകരം അത് ഓടി രക്ഷപെട്ടു കലമാൻ ചിന്തിച്ചു. ദൈവമേ മുൻകരുതലോടെ വന്നത് എത്ര നന്നയി