മാനവമക്കളെ തൻ കൂരയിൽ ആഴ്ത്തുവാൻ
കടൽകടന്നെത്തിയാ കുഞ്ഞുവീരൻ
ഭൂലോകമാകെയും ഭീതിയിലാഴ്ത്തിയോ
ഈ കുഞ്ഞു വീരന്റെ വിക്രിയകൾ
നാടാകെ വീടാകെ രോഗം പകർത്തുവാൻ
എത്തിയതാണീ വിദേശി വീരൻ
വീരനും വമ്പനും ഏതൊരു കൊമ്പനും
ഏവനും വീട്ടിൽ തളച്ചു പോയി
വിഷം തീനികളൊക്കെയും സ്ഥാപിച്ചു പോയു പോൽ
വിഷം കിട്ടാതെ വന്നതിൽ ജീവൻ പൊലിച്ചതും
കലികാലത്തിൽ ചിത്രം വരയ്ക്കുവാൻ ഈ
മഹാമാരി വിതച്ചതാ കുഞ്ഞുവീരൻ
ഈ മഹാമാരിതൻ ചൂടേറ്റ് വീണുപോയ്
ഉന്നത സമ്പന്ന രാഷ്ട്രങ്ങളും
ആയിരമായിരം ശവകുടീരങ്ങൾ
ഉയർന്നു പൊങ്ങുന്നതിൻ ഫലമോ
ചികിത്സയിൽ ഭേദം പ്രതിരോധമെന്നു
തിരിച്ചറിഞ്ഞൊരാ ശ്രേഷ്ഠഭാരതം
വ്യാധിയേയും മഹാമാരിയേയും ഒത്തൊരുമിച്ചതിജീവിക്കാൻ
പോരാടും ഭാരതം ശ്രേഷ്ഠ ഭാരതം