കൊറോണയെന്നൊരു മഹാമാരി ജീവഹാനിയാം രാക്ഷസൻ
പെരിയ രാജ്യങ്ങൾ തച്ചുടച്ചീടും ഭീകരൻ
വീമ്പു പറഞ്ഞീടും ജനങ്ങളെയെല്ലാം
ഇല്ലായ്മ ചെയ്യുവാൻ എത്തിയിരിക്കുന്നു
ഭയപ്പെടേണ്ട നാം ചാമ്പലാക്കിടും
അതിൽ ക്രൂരമാം കരങ്ങൾ നാം
എന്ന് മർത്യജന്മം ഒരുമയോടെ
ആവിയാക്കീടും കൊറോണയെന്ന മഹാമാരിയെ
എങ്കിലുമുണ്ടതിൻ പിൻവശം ഇക്കാലമത്രയും
മറഞ്ഞുകിടന്നിരുന്ന പങ്കുവയ്ക്കലും സ്നേഹവും
സൗഹൃദവും ഒത്തൊരുമയുമെല്ലാം മറനീക്കി ആഗമിക്കുന്നിതാ....
മരണത്തോട് മല്ലടിച്ചു കിടന്നിരുന്നൊരീ ഭൂമിയിന്നിതാ
തൻ ശിരസ്സുയർത്തി പുതുജീവനിൽ ആശ്വസിച്ചീടുന്നു