സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
പരിസരം വൃത്തിയായി സൂഖിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് . നാം എത്രത്തോളം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നുവോ അത്രത്തോളം രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷപെടാൻ സാധിക്കും . വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ അസുഖങ്ങൾ വരുന്നത് തടയാൻ സാധിക്കും . നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചയില്ലായെങ്കിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുകയും ഡെങ്കി പനി , മലേറിയ എന്നിവപോലുള്ള മാരകമായ രോഗങ്ങൾ നമ്മളെ ബാധിക്കും. ഈ അസുഖങ്ങൾ വരാതിരിക്കാൻ നമ്മൾ പരിസരംവൃത്തിയായി സൂക്ഷിക്കണം . കൊറോണയെ കുറിച്ച് പറയുമ്പോൾ സ്പർശനത്തിലൂടെയും ശ്വസനത്തിലൂടെയും പെട്ടെന്ന് പകരുന്ന ഒരു രോഗമാണ് കൊറോണ . അത് വരാതെ തടയാൻ നമ്മൾ വീട്ടിലിരിക്കണം പുറത്തിറങ്ങി നടക്കാൻ പാടില്ല. ആളുകൾ കൂട്ടമായി കൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക കൈകൾസോപ്പിട്ടു എപ്പോഴും വൃത്തിയായികഴുകണം. ആളുകളുമായി കൂടുതൽ സമ്പർക്കം പുലർത്താതിരിക്കണം ഇതൊക്കെ ചെയ്താൽ മാത്രമേ നമുക്ക് ഈ രോഗത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുകയുള്ളൂ . ഒരു മാരകമായ അസുഖമാണ് കൊറോണ . അത് പെട്ടെന്ന് പകർന്നുപിടിച്ചു് മരണത്തിനു ഇടയാക്കുകയാണ് ചെയ്യുന്നത് .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം