സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം/അക്ഷരവൃക്ഷം/ഭൂമിയെ നോവിക്കല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയെ നോവിക്കല്ലേ

 ഭൂമിയാം അമ്മ തൻ മക്കളായ നാം
 ഭൂമിയെ കാത്തിടേണം ശുദ്ധിയോടെയും
 പുഴകളും മലകളും അരുവിയൊക്കെയും
പ്രകൃതിതൻ ദാനമായ് കണ്ടിടേണവും
 
മണ്ണിലീ മാമരങ്ങൾ തൻ വേരുകളല്ലോ,
മണ്ണൊലിപ്പ് മാറ്റിടുന്ന കുഞ്ഞു ഞരമ്പുകൾ
മരങ്ങൾ ഒന്നും വെട്ടിടല്ലേ മക്കളെ മർത്യരെ
മരങ്ങളല്ലോ ജീവൻ എന്നും തന്നിടുന്നവ
കുഞ്ഞു മഴ വീണു നനഞ്ഞു മണ്ണ് കുളിരുമ്പോൾ
 
കുഞ്ഞുപൂവിൻ വൃത്തം കാണാൻ എന്തു രസമാണ്
കാറ്റു വന്നു വീഴ്ത്തിടുന്ന മാമ്പഴങ്ങളും
കാറ്റിൽ ആകെ വന്നിരുന്ന പൂവിൻ ഗന്ധവും
എന്തു മധുരം തന്നിടുന്നു ഭൂമി നമുക്കായി
ഭൂമിയെ നാം കാത്തിടേണം നമ്മളൊന്നായി.

മാക്‌സ്‌വെൽ മാത്യു വിൻസെന്റ്
4 എ സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത