മധുരം നുകരാനെത്തുന്നു പരിസ്ഥിതിയാം അമ്മ.
വാത്സല്യo പകർന്നുതരാനെത്തുന്നു പ്രകൃതിയാം അമ്മ
എത്ര മനോഹരമാണ് നമ്മുടെ ഭൂമി.
മരങ്ങളും, ചെടികളും, പൂക്കളും, ഫലങ്ങളും
നിറഞ്ഞു നിൽക്കും സുരഭില സുന്ദരമായ ഭൂമി.
നമ്മുടെ ഉറക്കത്തിന് അമ്മയെ പോലെ
നിലാവ് പോലെ നിൽക്കുകയാണ് പ്രകൃതി.
പ്രകൃതി കാറ്റായും, വെയിലായും, മഴയായും
നമ്മളെ തഴുകുന്നു.
നമ്മുടെ സ്വന്തം അമ്മയെപ്പോലെയാണ്
പ്രകൃതി നമ്മെ സംരക്ഷിക്കുന്നത്.