പ്രപഞ്ച സൃഷ്ടി
ഒരിക്കൽ പ്രപഞ്ച സൃഷ്ടിയായ ദൈവത്തിന് ഞാൻ സൃഷ്‌ടിച്ച ഭൂമി കാണണമെന്ന് ഒരു ആഗ്രഹം തോന്നി .അങ്ങനെ ദൈവം ഭൂമി കാണാൻ എത്തി .ദൈവം അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു .ഞാൻ സൃഷ്‌ടിച്ച ഭൂമി മനുഷ്യർ നശിപ്പിച്ചിരിക്കുന്നു .സഹോദരങ്ങൾ തമ്മിൽ പണത്തിനുവേണ്ടി പരസ്പരം പടവെട്ടുന്നു.
പണത്തിനുവേണ്ടി സഹോദരനെ കൊല്ലാൻ പോലും മടിയില്ലാത്തവർ ആയിരിക്കുന്നു .മനുഷ്യന്റെ മനസ് മൃഗങ്ങളെപ്പോലെ ക്രൂരമായിരിക്കുന്നു .കൂടാതെ മദ്യവും മയക്കുമരുന്നും മൂലം മനുഷ്യനെ കണ്ണുപോലും കാണാൻപറ്റാത്ത അവസ്ഥ ആയിരിക്കുന്നു .പുഴകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു .പുഴയിലെ മണൽവാരി വിൽക്കുന്നു .അങ്ങനെ കുറെയധികം വേദനിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിനുണ്ടായി. പ്രളയം മൂലം ഒരുപാട് നാശമുണ്ടായെങ്കിലും മനുഷ്യർ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം കണ്ടു . ഇത് കണ്ട ദൈവം മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു .അങ്ങനെ ദൈവം മാരകമായ ഒരു വൈറസിനെ ഭൂമിയിലേക്ക് അയച്ചു .അതാണ് കൊറോണ വൈറസ്.ഇപ്പോൾ അതിന്റെ ഭീതിയിലാണ് മനുഷ്യർ.ഇതിലൂടെയെങ്കിലും മനുഷ്യർ ഒന്ന് നന്നായാൽ മതിയായിരുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ
|