വൈറസ് എന്ന വിത്തെറിഞ്ഞ്
മാനവർ തൻ ജീവനെ
കൊയ്തെടുത്തു പോരുമീ
വൻ വിപത്താം കൊറോണയെ
നമുക്കൊന്നായി തടഞ്ഞിടാം
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
ഒരു മനമായി ചേർന്നിടാം
ഉടലുതമ്മിൽ അകന്നു നാം
ഒരുമയോടെ കൂടിടാം
മഹാമാരിയാം കൊറോണ തൻ
വൻ ദുരിതം കാണും വരെ
നമുക്കൊന്നായ് പൊരുതിടാം