സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എൻ്റെ അവധിക്കാലം

എന്റെ അവധികാലം


ഞാൻ ഒന്നാം ക്ലാസുകാരി ജാനകി. ഞാനിപ്പോൾ ഒരുപാട് സന്തോഷത്തിലാണ് കാരണം പരീക്ഷ എഴുതാതെ തന്നെ ഞാൻ രണ്ടാം ക്ലാസ്സിൽ ആയി . എന്നാലും ഈ കൊറോണ എന്റെ അവധികാലം നഷ്ടപ്പെടുത്തി . ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ഈ അവധികാലത്ത് ചെയ്യാൻ . അതിൽ ഒന്നാണ് ഒരുപാട് ആഗ്രഹിച്ച കുളു മണാലി യാത്ര . ആദ്യമായി വിമാനത്തിൽ കയറാനുള്ള അവസരവും ഈ കൊറോണ നഷ്ടപ്പെടുത്തി. ഈ അവധികാലത്ത് എന്നെ ഡാൻസ് പഠിക്കാൻ വിടാം എന്നു അമ്മ പറഞ്ഞിരുന്നതാണ് അതും നടന്നില്ല. ഇതൊക്കെയാണെകിലും ഈ കൊറോണ കാരണം ഞാൻ ഒരുപാട് നല്ല കാര്യങ്ങളും പഠിച്ചുകേട്ടോ അത് എന്താന്നല്ലേ ഞാൻ ഇപ്പോൾ ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകും , ഒരുപാട് വെള്ളം കുടിക്കും . അപ്പൂപ്പനും അമ്മുമ്മയും നട്ട പച്ചക്കറി തോട്ടത്തിൽ ഞാനും ഇപ്പോൾ സഹായിയായി കൂടാറുണ്ട് . നേരത്തെയൊക്കെ അച്ഛൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ ഞാൻ ഓടിപോയി കെട്ടിപിടിക്കാറുണ്ട് പക്ഷെ ഇപ്പോൾ അച്ഛൻ അതിനു അനുവദിക്കാറില്ല അച്ഛൻ വന്നയുടനെ ഡ്രെസ്സൊക്കെ മാറ്റി കുളിച്ചിട്ടു മാത്രമേ എന്നെ എടുക്കാറുള്ളു. ഇങ്ങനെയൊക്കെ ചെയ്‌താൽ കൊറോണ വരില്ല എന്നു അച്ഛൻ പറഞ്ഞിട്ടുണ്ട് . അതുപോലെ കാർട്ടൂൺ കാണുമെങ്കിലും എല്ലാദിവസവും 6മണിക്ക് നമ്മുടെ നാടിനെയും നാട്ടുകാരെയും പറ്റി നമ്മുടെ മുഖ്യമന്ത്രി പറയുന്ന വാർത്ത കേൾക്കാൻ ഞാനും അപ്പുപ്പനോടൊപ്പം കൂടാറുണ്ട്. നമ്മുടെ ഗവണ്മെന്റ് പറഞ്ഞത് അനുസരിച്ചു ഞാൻ ഇപ്പോൾ വീടിന് പുറത്തു പോകാറില്ല , കൂട്ടുകാരെ നിങ്ങളും വീട്ടിൽ തന്നെ ഈ അവധികാലം ആഘോഷിക്കുക . STAY HOME STAY SAFE

ജാനകി എം
2 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം