സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ ലോക് ഡൗൺ
ലോക് ഡൗൺ
ലോകമൊട്ടാകെ ലോക് സൗൺ തുടരുകയാണ്. ലോക് ഡൗൺ ചിലർക്ക് മടുപ്പാണ്, ചിലർക്ക് വിശ്രമവേളയാണ്, ചിലർക്ക് പ്രാർത്ഥനാദിനങ്ങളാണ്, മറ്റു ചിലർക്കാകട്ടെ ചെയ്തു പോയ തെറ്റിനുള്ള ക്ഷമാപണത്തിൻ്റെ ദിനങ്ങളും. ലോക് ഡൗൺ ദിനങ്ങൾ കൂടുതൽ ആളുകളും ജാഗ്രതയിൽ തന്നെയാണ്. ലോക്ഡൗൺലംഘിച്ച് നുണക്കഥകളുമായി പുറത്തിറങ്ങുന്നവർ അറിയുന്നില്ല അവർ സ്വയം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുള്ളത്. ലോക് ഡൗൺ എന്താണെന്ന് അറിയാത്തവരുടെ കാര്യം അതിലേറെ കഷ്ടം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജാഗ്രത പുലർത്തുന്ന ജനങ്ങളും ആരോഗ്യ പ്രവർത്തകരും ഒറ്റക്കെട്ടായി സ്വന്തം നാടിനൊപ്പം നിൽക്കുന്നത് തന്നെയാണ് കേരളത്തിൻ്റെ ശക്തി.. കൊറോണ ദുരന്തം വാരി വിതറുന്നുണ്ടെങ്കിലും നമ്മുടെ സർക്കാർ നമ്മോടൊപ്പമുണ്ട്.നിപ്പയും രണ്ടു തവണകളായി കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയവും അതിജീവിച്ച പോലെ ഈ നിമിഷവും കടന്ന് നാം മുന്നോട്ടുപോകും. അതിന് ഭയമല്ല വേണ്ടത് ജാഗ്രതയാണ്. വീടിനുള്ളിൽ കഴിയൂ. സുരക്ഷിതരായി നില കൊള്ളൂ. ചിരിക്കു...ചിന്തിക്കൂ... കീഴ്പ്പെടുത്താം.... ഒറ്റക്കെട്ടായി നേരിടാം ഈ വിപത്തിനെ കൈകൾ കോർത്താതെ തന്നെ ധൈര്യത്തോടെ കരുതലോടെ മുന്നോട്ടു നടക്കൂ... ഉറച്ച മനസ്സോടെ ഉറപ്പോടെ പറയൂ ഈ നിമിഷവും കടന്നു പോകും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |