സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/വിദ്യാരംഗം
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയെ പരിപോഷിപ്പിച്ചു കൊണ്ട് സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു. അധ്യയനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ സാഹിത്യ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നടത്തി വരുന്നു. സ്കൂൾ തലത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു. വ്യത്യസ്ത വ്യവഹാരരൂപങ്ങളിൽ ആശയങ്ങൾ പ്രകടിപ്പിക്കാനുതകുന്ന പരിശീലന പദ്ധതികൾ സമയോചിതമായി നടപ്പിലാക്കിവരുന്നു. ദിനാചരണങ്ങൾക്ക് അംഗങ്ങൾ നേതൃത്വം നൽകി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ച് വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു.