സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19


സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS -CoV - 2) മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് കോവിഡ് -19. ഈ രോഗം ഇപ്പോൾ ലോകവ്യാപകമായി പകർന്ന് പിടിച്ചിരിക്കുകയാണ് . ചൈനയിലെ വുഹാനിൽ ഒരു മാർക്കറ്റിലാണ് ആദ്യമായി രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രോഗബാധിതരായ വ്യക്തികൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും മറ്റും പുറത്തു വരുന്ന ചെറിയ തുള്ളികൾ വൈറസ് നിറഞ്ഞതാവും. അതിനാൽ രോഗം പകരുന്നത് വളരെ എളുപ്പമാണ്. രോഗബാധ ഏറ്റാൽ സാധാരണയായി രണ്ടു ദിവസം മുതൽ പതിന്നാലു ദിവസങ്ങൾക്കുള്ളിൽ ആണ് രോഗി ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുക. ഇതിൽ നേരിയ വ്യത്യാസം ഇപ്പോൾ കാണുന്നുണ്ട്. രോഗിയുടെ പ്രായവും ആരോഗ്യനിലയും രോഗപ്രതിരോധശേഷിയും ആശ്രയിച്ചാണ് രോഗാവസ്ഥയുടെ ശക്തി.

ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള കരുതലുകൾ ലോകരാജ്യങ്ങൾ സ്വീകരിച്ച് കഴിഞ്ഞു. ലോകത്തെ ഒട്ടാകെ ഭീതിയിൽ ആഴ്ത്തിക്കൊണ്ടുള്ള ഈ വൈറസിനെ എതിർത്ത് തോൽപ്പിക്കാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പോരാടുന്നു.

വ്യക്തിശുചിത്വം, രോഗബാധിതരിൽ നിന്ന് കൃത്യമായ അകലം പാലിക്കുന്നത്, ഹസ്തദാനം പോലെയുള്ള ശാരീരിക ബന്ധപ്പെടലുകളുടെ ഒഴിവാക്കൽ, കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുന്നത്, ആൾകൂട്ടം ഒഴിവാക്കുന്നത്, മാസ്ക് ധരിക്കുന്നത് ഒക്കെ രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കും. ലോകാരോഗ്യസംഘടന മുൻപോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് സഹായകമാണ്. എല്ലാം ശ്രദ്ധിച്ച് ഈ മഹാമാരിയെ ലോകത്ത് നിന്ന് ഒഴിവാക്കാൻ നമുക്ക് പരിശ്രമിക്കാം.



 

അഭിനന്ദ് എ നായർ
9 B സെന്റ് പോൾസ് എച്ച് എസ് നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 13/ 10/ 2020 >> രചനാവിഭാഗം - ലേഖനം