സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/മീനും പ്ലാവും

Schoolwiki സംരംഭത്തിൽ നിന്ന്
മീനും പ്ലാവും

ഒരു ദിവസം മീനു സ്കൂളിലേയ്ക്ക് പോയി. അന്ന് പരിസ്ഥിതി ദിനമായിരുന്നു.പരിസ്ഥിതിയെക്കുറിച്ച് സ്കൂളിൽ ടീച്ചർ ഒരുകഥ പറഞ്ഞു തന്നു.ഉച്ചയ്ക്ക് ശേഷം മീനുവിന് ഒരു ചെടി കിട്ടി. വൈകുന്നേരം വീട്ടിൽ കൊണ്ട് പോയി ചെടി നട്ടു. അത് കണ്ട് അമ്മ ചിരിച്ചു.രാത്രി മീനു അവളുടെ ഡയറിയിൽ എഴുതി. പിന്നെ അവൾ ഉറങ്ങാൻ കിടന്നു. ഓരോ ദിവസവും അവൾ ആ ചെടിയ്ക്ക് വെള്ളം ഒഴിച്ചു. അത് വളർന്ന് വലിയ മരമായി. ഒരു ദിവസം അവൾ സ്കൂളിൽ പോയി തിരികെ വന്നപ്പോൾ മരം നിറയെ ചക്ക .അത് കണ്ട് അവൾ തുള്ളിച്ചാടി.


ആന്റോ അഗസ്റ്റിൻ
5C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ