സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ഈ കോവിഡ് കാലം

ഈ കോവിഡ് കാലം

ഇത്കൊറോണകാലമാണ്. ലോകം മുഴുവൻ ഈ രോഗം ബാധിച്ചു. പലരും മരിച്ചു. കോ വിഡ് 19 എന്ന മഹാമാരി കാരണം നമ്മുടെ അവധിക്കാലംപുറത്തിറങ്ങാൻപറ്റാതായി.ആഘോഷങ്ങൾഇല്ലാതായി.അവധിക്കാലത്ത്ഒരുപാട്യാത്രകൾഉണ്ടായിരുന്നു.അതെല്ലാംഈമഹാമാരികാരണംഇല്ലാതായി.വീട്ടിലിരുന്ന്അനിയത്തിയുമായികളിക്കുകയല്ലാതെവേറെവഴിയില്ല. ഗൾഫ് രാജ്യങ്ങളിലും ഈ രോഗം ബാധിച്ചിരിക്കുന്നു .ഗൾഫിലുള്ള എന്റെ അച്ഛൻ ഈ വിഷുവിന് നാട്ടിൽ വരുമായിരുന്നു. ഈ മഹാമാരി അതും തകർത്തു. അച്ഛൻ ഇനി എന്ന് വരും ? ഈ കൊറോണ വൈറസിനെ തകർക്കാൻ ലോക് ഡൗൺ വന്നു. അത് നമ്മെ വീട്ടിലിരുത്തി.എങ്കിലും ചില ഗുണമുണ്ടായി കേട്ടോ പരിസ്ഥിതി മലിനീകരണം കുറഞ്ഞു.വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങി. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. ആർക്കും തിരക്കില്ല. അമ്മ, അമ്മൂമ്മ, അനിയത്തി ഇവരോടൊപ്പം വീട്ടിനുള്ളിലിരുന്ന്പലകളികൾ കളിച്ചുംപുസ്തകങ്ങൾ വായിച്ചുംഞാൻഅവധിക്കാലം ആഘോഷിക്കുന്നു. ഈ വൈറസിനെ തുരത്താൻസർക്കാരിനൊപ്പം നമുക്കും ആവുന്നത് ചെയ്യാം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകാം. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ഉപയോഗിക്കാം. പൊതു സ്ഥലങ്ങളിൽ തുപ്പാ തിരിക്കാം.വീട്ടിനുള്ളിലിരിക്കാൻ ശ്രമിക്കാം. അങ്ങനെ സർക്കാരിന്റെപ്രവർത്തനങ്ങളോടൊപ്പം നമുക്കും പങ്ക് ചേരാം.

അനഘ ബി എ
2 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം