സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/"ആരോഗ്യമുള്ള ജനത ഭാവി വാഗ്ദാന൦"

Schoolwiki സംരംഭത്തിൽ നിന്ന്
"ആരോഗ്യമുള്ള ജനത ഭാവി വാഗ്ദാന൦"

പണ്ടു കാലത്തെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യ മേഖല വളരെയധികം മെച്ചപ്പെട്ടതാണ്. എന്താണ് രോഗമെന്നു൦ എങ്ങനെയാണ് ചികിത്സയെന്നു൦ അറിയാത്ത ഒരു സമൂഹമായിരുന്നു നമ്മുടെത്. എന്നാൽ ഇപ്പോൾ അതിനെല്ലാം വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വ്യായാമം, കൃത്യമായ ഭക്ഷണരീതി, വ്യക്തി ശുചിത്വം എന്നിവ ഒരു മനുഷ്യന് തന്റെ ആരോഗ്യ കാര്യത്തിലുള്ള ഉത്തരവാദിത്വമാണ്. എന്നതിലുപരി വ്യക്തി ശുചിത്വം സാമൂഹികാരോഗ്യ മേഖലയിൽ ചെലുത്തുന്ന പങ്കാളിത്തവും ചെറുതല്ല. ആരോഗ്യം ഒരു വ്യക്തിയുടെത് മാത്രമല്ല ഭാവി തലമുറയുടെ നിലനില്പ് കൂടിയാണ്...... ആരോഗ്യമുള്ള സമൂഹത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യപ്പെടുന്ന പ്രവർത്തനങ്ങളാണ് ഇന്നു ലോകത്ത് സ൦ഭവിച്ചുകൊണ്ടിരിക്കുന്നത്... പട്ടണങ്ങളിൽ...ഫാക്ടറികളിൽ നിന്നും കപ്പൽ ശാലകളിൽ നിന്നും റിഫൈനറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന പുകപടലങ്ങളാലു൦ ഗ്രാമങ്ങളിൽ..... ഭൂമിയുടെ ആണിക്കല്ലുകളായ പാറയും മലകളും ഇടിച്ചു നിരത്തുന്നതിലൂടിയുണ്ടാകുന്ന പൊടിപടലങ്ങളാലു൦ മനുഷ്യരുടെ നിലനില്പ് ചോദ്യം ചെയ്യപ്പെടുകയാണ്..... ആരോഗ്യമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി നമുക്ക് കൈ കോർക്കാ൦..........

റുഷ്ദ ഫാത്തിമ. S
4 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം