സെന്റ് ത്രേസിയാസ് എൽ. പി. എസ് വെളിയംകോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
നമ്മുടെ ജീവന്റെ നിലനിൽപ്പിനു പ്രാധാന്യം വഹിക്കുന്ന ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതിയെന്നാൽ, ആകാശം, മണ്ണ്, വായു, ജീവൻ, ജലം എന്നിവ അടങ്ങിയതാണ്.ജീവജാലങ്ങളുടെ നിലനിൽപ്പിനു വേണ്ടി, ആശ്രയിക്കുന്നവയാണ് ഇവയെല്ലാം. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടി, എല്ലാ വർഷവും ജൂൺ 5 ന് നാം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. 1973 ലാണ് ഇതിനു തുടക്കം കുറിച്ചത്.


"ഇനിയും മരിക്കാത്ത ഭൂമി, നിൻ ആസന്ന മൃതിയിൽ നിനക്കാത്മ ശാന്തി"

പ്രൊഫസർ ഓ.എൻ.വി കുറിപ്പിന്റെ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലെ ഏതാനും വരികളാണിവ. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ വ്യക്തമായി ചിത്രീകരിക്കുന്നു ഈ കവിത. സ്വാർഥതയോടെ നാം നശിപ്പിക്കുന്ന ഈ ഭൂമി ഒരുനാൾ നമ്മുടേതല്ലായി തീരുമെന്ന വലിയ പാഠം കവി ഓർമ്മിപ്പിക്കുന്നു.

കുന്നു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. അതു കൂടാതെ പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴും, ഫാക്ടറികൾ പ്രവർത്തിക്കുമ്പോഴും പുറത്തു വരുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ഈ വിഷപ്പുക, ഗർഭസ്ഥ ശിശുക്കളെ പോലും ബാധിക്കുന്നു. വാഹനങ്ങളിൽ നിന്നും ഉച്ചഭാഷിണികളിൽ നിന്നും ഉയരുന്ന അനിയന്ത്രിതമായ ശബ്ദം, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നു.

    ജലസ്രോതസ്സുകൾ മലിനപെട്ടു തുടങ്ങിയതോടെ, ശുദ്ധജല ക്ഷാമം രൂക്ഷമായി. സമുദ്രങ്ങളുടെ നിലയും പരിതാപകരമാണ്. സമുദ്രാന്തർഭാഗങ്ങളിലെ അണു പരീക്ഷണങ്ങളും, കപ്പലിൽ നിന്ന് പുറന്തള്ളുന്ന എണ്ണപ്പാടയും സമുദ്ര ജലത്തെ മലിനമാക്കുന്നു. 
     വനനശീകരണം ഇന്ന് രൂക്ഷമാകുന്ന ഒരു പാരിസ്ഥിതിക പ്രശ്നമാണ്. ആവാസ വ്യവസ്ഥയുടെ നെടും തൂണുകൾ ആണ് വൃക്ഷങ്ങൾ. എന്നാൽ വന സമ്പത്തിനെ സംരക്ഷിക്കുന്നതിന് പകരം നാം അതു നശിപ്പിക്കുകയാണ്. 

നാം അധിവസിക്കുന്ന ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമായാണ്. ചുരുങ്ങിയത് നമ്മുടെ വീടും പരിസരവുമെങ്കിലും പ്ലാസ്റ്റിക്‌ വിമുക്തമാക്കുക. രാസവളങ്ങൾ തീർത്തും ഒഴിവാക്കി ചെടികൾ വച്ചു പിടിപ്പിക്കുക. മണ്ണിന്റെ മഹത്വം മനസിലാക്കി കൃഷി ചെയ്യുക. നമ്മുടെ ഓരോ പ്രവൃത്തികളും ഓ.എൻ.വി കുറപ്പെന്ന ദീർഘ ദർശിയായ കവിയുടെ മുന്നറിയിപ്പിനെ മനസ്സിൽ ഉൾക്കൊണ്ട് കൊണ്ടാവണം.

അശ്വന്ത്
4A സെന്റ്.ത്രേസിയാസ് എൽ.പി.എസ് വെളിയംകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം