ചെയ്യാൻ വിതുമ്പുന്ന മഴക്കാറുകളിൽ ...
ചിലപ്പോഴൊക്കെ ഞാൻ കാണാറുണ്ട്
നഷ്ടമാകുന്ന കാഴ്ചകളുടെ
തീവ്ര വേദന ...എന്റെ കൈക്കുടന്നയിൽ
വീണു ചിതറുന്നഓരോ മഴത്തുള്ളികളിലൂടെയും
ഞാൻ അറിയുന്നുണ്ട്,
നഷടെപെടലിന്റെ
തീരാ ദുഃഖം.....
അനന്തമായ കാത്തിരിപ്പിെനൊടുവിൽ
സ്മൃതി മണ്ഡലങ്ങളിൽ
തിരിച്ചറിയലിന്റെ
ഗദ്ഗദങ്ങളുമായി ...
ചിതറിവീഴുന്ന മഴച്ചീളുകളിൽ
ഞാൻ കാണാറുണ്ട്
സ്നേഹത്തിന്റെ നീർക്കണങ്ങൾ
മയങ്ങിക്കിടക്കുന്നത്...