സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ദേവ് രാജിന്റെ ഉത്കണ്ഠ

Schoolwiki സംരംഭത്തിൽ നിന്ന്
ദേവ് രാജിന്റെ ഉത്കണ്ഠ

ഒരിടത്ത് ദേവരാജ് എന്ന പേരിൽ മഹാനായ ഒരു രാജാവുണ്ടായിരുന്നു. ഒരിക്കൽ നാട്ടിൽ എങ്ങും എലിപ്പനി പടർന്നു പിടിച്ചു. നാനാ ദിക്കിൽ നിന്നും വൈദ്യന്മാർ വന്നെങ്കിലും ദീനത്തിന് കുറവ് വന്നില്ല. ഒരു ദിവസം ചെറുപ്പ ക്കാരനായ ബാലു വൈദ്യൻ രാജ സന്നിധിയിലെത്തി. ദീനം മാറണമെങ്കിൽ ഞാൻ പറയുന്നത് പോലെ അങ്ങ് വിളംബരം ചെയ്യണം. "വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയരുത്, ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുക "എന്നിങ്ങനെ ധാരാളം കാര്യങ്ങൾ. ഉടൻ രാജാവ് വിളംബരം ചെയ്തു. മന്ത്രിമാരും പ്രജകളും അതനുസരിച്ചു.

ഒരു ദിവസം രാജാവ് വേഷം മാറി നാടെങ്ങും സഞ്ചരിച്ചു. ശുചിത്വമായ പരിസരം. എന്നാൽ ഒരു വീടിന്റെ പരിസരം കണ്ടപ്പോൾ രാജാവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അപ്പോഴാണ് വീടിന്റെ ഗൃഹനാഥൻ രങ്കൻ ഒരു കുട്ട നിറയെ മധുരകിഴങ്ങ് വള്ളികളുമായി വന്നത്. രാജാവ് രങ്കനോട് ചോദിച്ചു: "രങ്കാ നീ എന്താ വീടും പരിസരവും വൃത്തികേടാക്കി ഇട്ടിരിക്കുന്നത്?... നാട്ടിൽ നടക്കുന്ന കാര്യങ്ങൾ നീ അറിയുന്നില്ലേ? നാട്ടിൽ വിളംബരം ചെയ്തതൊന്നും നീ അനുസരിക്കാത്തത് എന്താ? " രങ്കൻ രാജാവിനോട് ക്ഷമാപണം നടത്തി. " ഇനി മേലിൽ ഞാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു കൊള്ളാം". രാജാവ് ഇത് കേട്ട് വളരെ സന്തോഷിച്ചു.

ഗുണപാഠം: ശുചിത്വം നമ്മുടെ ജീവിതശീലമാണ്. അത് ശീലമാക്കിയാൽ കൊറോണ ഏതു പകർച്ചവ്യാധിയെയും നമുക്ക് പ്രധിരോധിക്കാനാവും.

ലിസ്മരിയ ജോസ്
III A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ