സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/അമ്മയെ മാനഭംഗപ്പെടുത്തരുത്
അമ്മയെ മാനഭംഗപ്പെടുത്തരുത്
പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധജലവും, ശുദ്ധവായുവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമാക്കി അടുത്ത തലമുറക്ക് കൈമാറേണ്ടത്ആവശ്യമാണ്. നഗരങ്ങൾ എല്ലാം മലിനമാക്കിയതിന്റെ മാരക ഫലങ്ങൾ നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുദ്ധീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം മാരകരോഗങ്ങൾ പടർന്ന് പിടിക്കുന്നതിനും കാരണമാകുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്.ഈ വിസനപ്രക്രീയ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. മനുഷ്യർ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടെ തന്നെയും നിലനിൽപ്പിന് അപകടമായേക്കാം. ആഗോള താപനം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജല ക്ഷാമം ജൈവ വൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജൈവരാസപ്രവർത്തനങ്ങളുടെ ഫലമായാണ് ക്യഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊള്ളുന്നത്. എന്നാൽ ഇന്ന് ഊർജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭുയിഷ്ഠിതയെ സാരമായി ബാധിച്ചിട്ടുണ്ട്. വനനശീകരണമാണ് പരിസഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം.ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞ് വരികയാണ് . ജലമലിനീകരണം,ഖരമാലിന്യത്തിന്റെ നിർമ്മാർജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവ്യ റഷ്ടി, വരൾച്ച, പുഴ മണ്ണ്ഘനനം, വ്യവസായവൽക്കരണം മൂലമുണ്ടാക അന്തരീക്ഷ മലിനിക്കണം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെപ്രതികൂലമായി ബാധിക്കുന്നു. ഇന്ന് നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം. എന്റെ ഭൂമിയെ സംരക്ഷിക്കാനും അടുത്ത തലമുറക്ക് ഇതേ പോലെ കൈമാറാനും ഞാൻ എന്നും പരിശ്രമിക്കും.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം