ശുചിയായീടാം ശുചിയായീടാം
ശുചിത്വം നമുക്ക് അത്യാവശ്യം
ശുചിത്വത്തിനായ് കൈകൾ കഴുകാം
എങ്ങനെ നമ്മൾ കഴുകേണം
ഈ വിധം നമ്മൾ കഴുകേണം
കൈകൾ അകവും പുറവും
സോപ്പ് പതപ്പിക്കേണം
വിരലുകൾ പത്തും പതപ്പിക്കേണം
നഖങ്ങളും കൈക്കുഴികളും ഉരച്ചീടണം
കൈകൾ വൃത്തിയായി സൂക്ഷിക്കാം
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെ തടയാനായി
ശുചിത്വം നമുക്ക് അത്യാവശ്യം