സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ വി.ജെർമെയിൻ കുസിൻ'

Schoolwiki സംരംഭത്തിൽ നിന്ന്
വി.ജെർമെയിൻ കുസിൻ'

പിബ്രാക്ക് എന്ന ഗ്രാമത്തിലെ ലോറൻ്റിൻ്റെ പുത്രിയായിരുന്നു ജെർമെയിൻ. അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയി.അവളുടെ പിതാവ് രണ്ടാമത് വിവാഹം ചെയതു.കഠിനഹൃദയയായ ഒരു രണ്ടാനമ്മ നിസാര കാര്യങ്ങൾക്കു പോലും അവർ ജെർമെയിനെ ക്രൂരമായി മർദ്ധിച്ചിരുന്നു .ചില സന്ദർഭങ്ങളിൽ വെറുപ്പിനാൽ പ്രേരിതയായി രണ്ടാനമ്മ ജെർമെയിൻ്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുമായിരുന്നു. അവൾക്ക് ചെറുപ്പം മുതലേ കണ്ം മാല രോഗം ബാധിച്ചിരുന്നു. ഈ രോഗം തൻ്റെ കുട്ടികളിലേക്കും പകരും എന്ന് ചിന്തിച്ചതിനാലാകാം രണ്ടാനമ്മ അവളെ ആടുകളെയും കോഴികളെയും പാർപ്പിച്ചിരുന്ന പുറത്തുള്ള ഒരു കെട്ടിടത്തിൻ്റെ ഗോവണിക്ക് താഴെയാണ് രാത്രി ഉറങ്ങാൻ കൊടുത്തിരുന്നത്. രണ്ടാനമ്മ ഉച്ചഭക്ഷണത്തിനായി കൊടുക്കുന്ന ഏതാനും റൊട്ടിക്കഷ്ണങ്ങളുമായാണ് അവൾ ആടുകളെ മേയിക്കാൻ പോയിരുന്നത്. അവൾ കൂട്ടുകാരെ ഒരുമിച്ച് ചേർത്ത് ജപമാല ചൊല്ലും.കല്ലുകളും കമ്പുകളും പുല്ലുകളും ചേർത്ത് ദേവാലയം നിർമ്മിക്കും. കൂട്ടുകാർ ഒന്നിച്ച് കുന്നിൽ മുകളിൽ പ്രദക്ഷിണം നടത്തും. ഒരിക്കൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഈശോ അവളെ സന്ദർശിക്കും എന്ന് ഒരു ദൈവസ്വരം ഉണ്ടായി.അവൾ നന്നായി പ്രാർത്ഥിച്ചൊരുങ്ങി. ഈശോയ്ക്ക് കൊടുക്കുവാൻ ഒന്നും ഇല്ലാതിരുന്നതിനാൽ അവൾ രണ്ട് റൊട്ടിക്കഷ്ണങ്ങൾ അലമാരയിൽ നിന്ന് എടുത്തു. ഇതു കണ്ട രണ്ടാനമ്മ വടിയുമായി ഓടി വന്ന് അവളുടെ ഉടുപ്പ് താഴ്ത്തി നോക്കി .അപ്പോൾ അതിൽ റൊട്ടിഷുക്കഷ്ണങ്ങൾക്കു പകരം കുറേ പുഷ്പങ്ങൾ .ഇങ്ങനെ അവളുടെ ജീവിതത്തിൽ അനേകം അത്ഭുതങ്ങൾ നടന്നിരുന്നു.എല്ലാ സഹനങ്ങളും നിശബദ്ധതയോടെ സഹിച്ച ഈ വിശുദ്ധയുടെ ആത്മാവ്മാലാഖമാർ വന്ന് സ്വീകരിച്ചു കൊണ്ട് സ്വർഗത്തിലേക്ക് പോകുന്നത് രണ്ട് സന്യാസികൾ കാണുകയുണ്ടായി 1854മെയ് 7 ാം തീയതി വാഴ്ത്തപ്പെട്ടവളായും.1867 ജൂൺ 29ന് വിശുദ്ധയായും പ്രഖ്യാപിക്കപ്പെട്ടു.ജൂൺ 15ന് ജെർമെയിൻ്റെ പുണ്യദിനമായി ആചരിക്കുന്നു. വിശുദ്ധ കുർബാനയിലൂടെയും മാതാവിനോടുള്ള ഭക്തിയിലൂടെയുമാണ് അവൾ എല്ലാ സഹനങ്ങളെയും നേരിട്ടത്. വിശുദ്ധിയിലൂടെയും സഹനത്തിലൂടെയും മുന്നേറിയ ജെർമെയിൻറ ജീവിത കഥ കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

IRIN THERES T
3 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം