Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ തകർത്ത മഹാമാരി .
പുതുവർഷം ആരംഭിച്ച സന്തോഷത്തിലായിരുന്നു അപ്പു. ഇനി കഷ്ടി മൂന്നു മാസം കഴിഞ്ഞാൽ വേനൽ അവധിയായ് പ്രവാസി മലയാളി കുടുംബമായിരുന്നു അപ്പുവിൻ്റേത്.അപ്പുവിൻ്റെ അച്ഛനും അമ്മയും ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. രണ്ടു പേരും ആരോഗ്യ പ്രവർത്തകരാണ്. അപ്പു മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. മൂന്ന് വയസുള്ളപ്പോഴാണ് അപ്പുവിനെ നാട്ടിൽ വിട്ടത്. ഒരു വർഷം മുമ്പാണ് അപ്പു അവൻ്റെ മാതാപിതാക്കളെ കണ്ടത് എല്ലാ വർഷവും അപ്പുവിൻ്റെ മാതാപിതാക്കൾ അവനെ കാണാൻ വരുമായിരുന്നു. അങ്ങനെ അവൻ കാത്തിരിക്കുമ്പോഴാണ് ആ മഹാമാരിയുടെ പിറവി.തുടക്കത്തിൽ ചൈനയിലെ ഒരു പട്ടണമായ വുഹാനെയാണ് ആക്രമിച്ചത്. അപ്പോൾ എല്ലാവരും കരുതിയിരുന്നത് അത് വുഹാൻ പട്ടണത്തെ മാത്രമേ തകർക്കൂ എന്നാണ് പക്ഷേ, പ്രതീക്ഷകൾ തെറ്റിച്ച് അത് മുഴുവൻ രാജ്യങ്ങളിലേക്കും പടർന്നു.പാവം അപ്പു അവന് സങ്കടമായി. അവൻ്റെ അപ്പൂപ്പനും അമ്മൂമ്മയും അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി .ആദ്യമൊക്കെ അമ്മയും അച്ഛനും അവനെ വിളിക്കുമായിരുന്നു. പയ്യെ പയ്യെ ആ വിളി നിന്നു. അങ്ങനെ ചെറിയ പ്രായത്തിൽ തന്നെ കോവിഡ് 19 എന്ന മഹാമാരി ആകുഞ്ഞിൻ്റെ സന്തോഷത്തെ ഇല്ലാതാക്കി. പാവം അവൻ ഒറ്റപ്പെട്ടു. ഒരു ദിവസം അവൻ്റെ അപ്പൂപ്പനും അമ്മൂമയും അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു നിനക്ക് ഇപ്പോൾ അവരുടെ അടുത്തേക്ക് പോകാൻ സാധിക്കില്ല. പക്ഷേ നീ അവരെ പോലെ മറ്റുള്ളവർക്ക് നന്മ ചെയ്യണം. ഈ മഹാമാരി ഒരുപാടു പേരെ അനാഥരാക്കിയിട്ടുണ്ട്. അതിനാൽ നമുക്കും ശ്രദ്ധയോടെ ഈ മഹാമാരി പടരുന്നത് തടയാൻ ശ്രമിക്കാം.
|