സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ഡയറി -ഒരു ലോക്ക് ഡൗൺ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറി -ഒരു ലോക്ക് ഡൗൺ അപാരത


കൊറോണ വൈറസിന്റെ താണ്ഡവം ചൈനയിലെ വുഹാനിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചപ്പോൾ അതെന്റെ ജീവിതത്തെയും അവധികാലത്തെയും ബാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സ്കൂൾ വാര്ഷികത്തിനായി നൃത്തംചുവടുകൾ പഠിച്ചു തയാറായ ഞങ്ങൾക്ക് അത് വേദിയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല. കാരണം കൊറോണ വൈറസ് നമ്മുടെ രാജ്യത്തേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു. മാർച്ച്‌ 10 ന് അദ്ധ്യാപകർ വളരെ തിരക്കിട്ട് ഞങ്ങൾക്ക്‌ ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. കാര്യങ്ങളൊന്നും അറിയാതെ ഞങ്ങളത് നന്ദിപൂർവം ഏറ്റുവാങ്ങി. കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയതിൽ നാളെ മുതൽ ഒന്നു മുതൽ 7 വരെ ക്ലാസുകക്ക്‌ അവധി യാണെന്ന് പറഞ്ഞു. ഞങ്ങൾക്ക് സ്കൂൾ വാർഷികം, വാർഷിക പരീക്ഷ, നാലാം ക്ലാസ്സുകാരുടെ സെൻറ് ഓഫ്‌ എല്ലാം നഷ്ടമായി. തുടർന്നുള്ള ദിവസം അയൽ പക്കത്തെ കുട്ടികൾക്കൊപ്പം സൈക്കിൾ ഓടിച്ചും കളിച്ചും നടന്നു. മാർച്ച്‌ 22 ഞായറാഴ്ച നമ്മുടെ രാജ്യത്തിന്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി ലോക് ഡൗൺപ്രഖ്യാപിച്ചു. അന്നുമുതൽ പള്ളിയിൽ പോകാൻ പറ്റാതെ യായി. വീട്ടുമുറ്റ തുള്ള ലക്ഷ്മണരേഖക്ക് ഉള്ളിലായി എന്റെ സൈക്ലിങും കളിയും. അയല്പക്കത്തെ കൂട്ടുകാരെ പോലും കാണാതായി.l കഴിഞ്ഞ വർഷത്തെ അവധിക്കാലം എന്റെ ഓർമയിലേക്ക് വന്നു. കാസറഗോഡ് ജില്ലയിൽ കൊറോണ ബാധിതർ കൂടുന്നത് എന്നെ സങ്കടംപ്പെടുത്തി. എല്ലാവരും വേഗം സുഖപ്പെടാനും നമ്മുടെ ലോകം അതിവേഗം പൂർവ സ്ഥിതിയിൽ ആവാനും വീട്ടിൽ ടീ വി യിൽ പങ്കെടുക്കുന്ന വിശുദ്ധ കുർബാനയിലും, സന്ധ്യാ പ്രാർത്ഥനയിലും ഞാൻ പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞാൻ പാപ്പയോടൊപ്പം പച്ചക്കറി കൃഷി ചെയ്യുന്നതിന്റെയും ഉച്ചകഴിഞ്ഞ് അമ്മയോടും ചേച്ചി മാരോടുമൊപ്പം വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെയും തിരക്കിലാണ്. ടീ വി യിൽ പരിപാടികൾ കാണുന്നതിൽ ഞാൻ ഒട്ടും പിറകിൽ അല്ല. ചേച്ചി മാരോടൊപ്പം ക്യാരംസ്, ഷട്ടിൽ, ലൂഡോ എന്നിവ കളിക്കുന്നു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പത്രവും പുസ്തകങ്ങളും വായിക്കുകയും പടം വരക്കുകയും ചെയ്യുന്നു. മെയ്‌ 3വരെ യുള്ള രണ്ടാം ഘട്ടലോക്‌ഡോൺ കാരണം ഏപ്രിൽ 18ശനി യാഴ്ച്ചക് നടക്കേണ്ട അധികുർബാനയും നീട്ടിവെയ്ക്കപ്പെട്ടു. അതിലെനിക്ക് അതിയായ സങ്കടമുണ്ട്. നമസ്‌കാരങ്ങൾ പഠിച്ചു ഞാൻ തയാറായി ഇരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ എന്തു സംഭവിക്കും എന്ന ആശങ്കഉണ്ടെങ്കിലും. ദൈവം എല്ലാം നല്ലതേ വരുതു എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു.


വിവേക് ജോസഫ് തോമസ്
4 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം