സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ ലോക്ക്ഡൗണും രോഗപ്രതിരോധവും
കൊറോണ കാലത്തെ ലോക്ക്ഡൗണും രോഗപ്രതിരോധവും ലോകത്തു മനുഷ്യനെ നിരന്തരം കൊന്നു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്-19. പ്രധാനമന്ത്രിയുടെ ആഹ്വാനം നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഏറ്റെടുത്തു. കോവിഡ് -19 ന്റെ എണ്ണം കൂടുന്നതിന്റെ ഭാഗമായി നമ്മുടെ രാജ്യം 21 ദിവസം അടച്ചു പൂട്ടാൻ തീരുമാനിച്ചു.
ഇപ്പോൾ ഇത് മെയ് 3 വരെ നീട്ടി. ഈ കാലയളവിൽ നമ്മൾ മാധ്യമങ്ങളിലൂടെ നിരവധി വാർത്തകളും കാഴ്ചകളും കണ്ടു. എന്നാൽ നമ്മുടെ കേരളത്തിൽ കൂടുതൽ രോഗം ബാധിച്ചത് കാസറഗോഡ് ജില്ലയെയാണ്. ഇപ്പോളും നമ്മൾ പൊരുതി കൊണ്ട് ഇരിക്കുകയാണ്. എന്നാൽ അമേരിക്ക, ചൈന, ഇറ്റലി... അവിടുത്തെ കാഴ്ചകൾ നമ്മേ വളരെ സങ്കടപ്പെടുത്തുന്നതാണ്. അങ്ങനെ വരാതിരിക്കാനുള്ള മുൻകരുതലുകളും പ്രതിരോധവുമാണ് ഈ ലോക്കഡോൺ. എല്ലാവർക്കും ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ അവയെല്ലാം നമ്മുടെ നല്ല നാളേക്ക് വേണ്ടി അല്ലേ ! എന്നാൽ ചില രസകാഴ്ചകളും ഉണ്ടായിരുന്നു. ഡ്രോൺ പറത്തൽ, പോലീസിന്റെ ഏത്തമിടീക്കൽ എന്നിങ്ങനെ.... ഇതിനിടയിലും നമ്മൾ മറക്കരുത്, സോപ്പിടാനും സാമൂഹിക അകലം പാലിക്കാനും. ഇതിനിടയിൽ ആഘോഷങ്ങൾ ഇല്ലാതെ സന്തോഷം നിറഞ്ഞ ഈസ്റ്ററും വിഷുവും... എന്നാൽ ഒരു പ്രത്യേകതയും ഉണ്ട്. പടക്കവും മദ്യവും അക്രമങ്ങളും അന്തരീക്ഷ മലിനീകരണവുമെല്ലാം ലോക്കഡോൺ കാലത്തു ശ്രേദ്ധേയമാകുന്നു. നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത് ഇത്രമാത്രം : "വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ "
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |