സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ അച്ചുവിന്റെ സംശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിന്റെ സംശയങ്ങൾ


നേരം പുലർന്നു. അച്ചു പതിവിലും നേരത്തെ ഉണർന്നു. എന്താ അച്ചു നേരത്തെ ഉണർന്നത്, അമ്മ ചോദിച്ചു. ഇന്ന് നേരത്തെ പള്ളിക്കൂടത്തിൽ പോകണം. സ്കൂൾ വാർഷികത്തിന് കളിക്കാൻ നൃത്തം പരിശീലിക്കണം. എൻറെ അച്ചു വേ സ്കൂൾ അടച്ചത് നീ മറന്നോ. ഓ അത് ശരിയാണല്ലോ. ഇനി എനിക്ക് ആ സ്കൂളിൽ പഠിക്കാൻ പറ്റില്ല അല്ലേ. എൻറെ ടീച്ചറിന് ഒരു സമ്മാനം കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നെ മിടുക്കൻ ആക്കാൻ എത്ര കഷ്ടപ്പെട്ടതാണന്നോ. സാരമില്ല മോനേ നീ ടീച്ചറിന് വേണ്ടി പ്രാർത്ഥിച്ചാൽ മതി, കേട്ടോ..... അവരെ കാണുമ്പോൾ ഒന്ന് ചിരിക്കാൻ ഒരിക്കലും മറക്കരുത്. ശരി അമ്മേ. അമ്മേ പപ്പാ എന്തിയേ? പപ്പാ രാവിലെ പറമ്പിൽ പച്ചക്കറി നടാൻ പോയി. ഞാനും എൻറെ കുഞ്ഞി തൂമ്പയെടുത്ത് പപ്പയുടെ അടുത്ത് പോവുകയാണ്. ചായ കുടിച്ചിട്ട് നീ പൊയ്ക്കോ.... അച്ചു ചായ അതിവേഗത്തിൽ കുടിച്ചിട്ട് പപ്പയുടെ അടുത്ത് എത്തി. പപ്പേ, പപ്പയ്ക്ക് ഇന്ന് ഓഫീസിൽ പോകണ്ടേ? പോവണം കുട്ടാ. ഇപ്പോൾ ഓഫീസിൻറെ സമയം ഒക്കെ മാറ്റി. 11 മണിമുതൽ രണ്ടുമണിവരെ ഓഫീസ് ഉള്ളൂ. അപ്പോൾ പപ്പാ പോയിട്ട് വേഗം തിരിച്ചു വരുമല്ലോ. എനിക്ക് സന്തോഷമായി കൊറോണ വൈറസ് വന്നത് മൂലം പപ്പ യോടൊപ്പം ചെലവഴിക്കാൻ എനിക്ക് ഒത്തിരി സമയം കിട്ടുന്നുണ്ട്. വണ്ടി കൊണ്ടു പോകുമ്പോൾ പപ്പയെ പോലീസ് പിടിക്കില്ലേ. അതിനെ ഡിക്ലറേഷൻ കാണിച്ചാൽ മതി. ഓ മാളു ചേച്ചിയുടെ പരീക്ഷയും മാറ്റിവച്ചു അല്ലേ. അതെ മോനെ ഇനി എപ്പോൾ നടക്കുമെന്ന് ആർക്കറിയാം. പപ്പ കുളിച്ച് പ്രഭാതഭക്ഷണം എല്ലാവരോടും ഒപ്പം കഴിച്ചു. അമ്മു, അച്ചു, മാളു, വേഗം കുർബാനയ്ക്ക് തയ്യാറാകു. പപ്പാ എല്ലാവരോടുമായി പറഞ്ഞു. കുർബാനയ്ക്കുശേഷം പപ്പാ ഓഫീസിൽ പോകാൻ തയ്യാറായി. പപ്പാ മാസ്ക് ധരിക്കാൻ മറക്കല്ലേ. പപ്പാ പുഞ്ചിരിച്ചു. അച്ചു റോഡിലേക്ക് നോക്കി നിന്നു ഇടയ്ക്കിടയ്ക്ക് ചില വണ്ടികൾ റോഡിലൂടെ പോകുന്നു. അമ്മേ ലോക് ഡൗൺ ആയിട്ടും ഈ വണ്ടികൾ എല്ലാം എങ്ങോട്ടാണ് പോകുന്നേ? അമ്മ പരിചയക്കാരനായ ചേട്ടനോട് കാര്യം അന്വേഷിച്ചു. നിങ്ങളുടെ സ്കൂളിൽ വർഷങ്ങൾക്കു മുമ്പ് പഠിപ്പിച്ച ടീച്ചർ മരിച്ചു. ആണോ, നമുക്ക് കാണാൻ പോകണ്ടേ? വേണ്ട മോനേ, നമുക്ക് വീട്ടിലിരുന്ന് പ്രാർത്ഥിക്കാം. മരിച്ചടക്കിന് ധാരാളം ആൾക്കാർ കാണുമായിരിക്കും. ഇല്ല മോനേ ലോക് ഡൗൺ കാലമല്ലേ. ഇരുപതിൽ കൂടുതൽ ആൾക്കാർക്ക് മരിച്ചടക്കിൽ പങ്കെടുക്കാൻ കഴിയില്ല. എങ്ങനെ നടക്കേണ്ട മരിച്ചടക്കാ... അമ്മ ആത്മഗതം പറഞ്ഞു. മൂന്ന് മണിയായി. പപ്പാ വരുന്നത് കണ്ടു അച്ചു സന്തോഷത്തോടെ ഓടിച്ചെന്നു. അച്ചു എൻറെ അടുത്തേക്ക് വരണ്ട. ഞാൻ കുളിച്ചിട്ട് വരട്ടെ പലരുമായി ഇടപെട്ടത് അല്ലേ. ശരി പപ്പാ വേഗം വരണേ, നമുക്ക് അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ ഒരുമിച്ച് കഴിക്കാം. നമ്മുടെ ബന്ധുക്കളെ എല്ലാം കണ്ടിട്ട് എത്ര നാളായി. കാണാൻ കൊതിയാവുന്നു. ഇനി എത്ര നാൾ ഇങ്ങനെ. എനിക്ക് മടുപ്പ് തോന്നുന്നു. വണ്ടികളൊന്നും ഓടുന്നില്ല അല്ലേ. പുറത്ത് പോയിട്ട് എത്ര നാളായി. പണിക്കു പോകാതെ ആൾക്കാർ എങ്ങനെ ജീവിക്കും? എല്ലാവരും സ്വന്തമായി കുറച്ചു കൃഷിയൊക്കെ ചെയ്യട്ടെ. ഭക്ഷണസാധനങ്ങൾ കിട്ടാതെ വന്നാലോ? അച്ചു കുട്ടൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു. സാരമില്ല മോനെ, കൊറോണാ വൈറസിനെ തുരത്താനുള്ള ഏകമാർഗ്ഗം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ ഇരിക്കുക എന്നുള്ളതാണ്. അത് നമുക്ക് അനുസരിക്കാം. അങ്ങനെ ഒരുനാൾ മോനും പുറത്തിറങ്ങാം കേട്ടോ. പപ്പ പറഞ്ഞു അച്ചുവിന് സന്തോഷമായി., (വിവേക് ജോസഫ് തോമസ്, ക്ലാസ് : നാല് എ, സെൻറ്. തോമസ് എൽ. പി സ്കൂൾ തോമാപുരം )

വിവേക് ജോസഫ് തോമസ്
4 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ