കുഞ്ഞുപാദങ്ങൾ മണ്ണിൽ തട്ടി നിൽക്കവേ
കുഞ്ഞിളം കാറ്റു തലോടി അങ്ങനെ
നോക്കിനിൽക്കവേ കാറ്റിൻ വിരലുകൾ കൊണ്ടെത്തിച്ചു
ആ മാവിൻ ചുവട്ടിൽ കുഞ്ഞുമാങ്ങയെ
മാങ്ങാ കഴിക്കാൻ ഇഷ്ട്മായങ്ങനെ ചെന്നിടുമ്പോൾ
ഒരു മിന്നായം പോലെ തിളങ്ങി എന്നമ്മ
തുളസിക്കതിർ ചൂടി എന്നോട് ചോദിച്ചു
കൊച്ചു കള്ളാ മാങ്ങാ തിന്നാൻ ആശയുണ്ടോ
വയർ നിറയുവോളം മാങ്ങാ തിന്നാം
പ്രതിരോധശേഷിയും കൂട്ടിടാം
രോഗങ്ങൾ നമുക്ക് അകറ്റിടാം