സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ *മനുഷ്യബലം*

Schoolwiki സംരംഭത്തിൽ നിന്ന്
*മനുഷ്യബലം*      


ഒരിടത്തൊരിടത്ത് കുറേ ജീവിവർഗ്ഗങ്ങൾ പാർത്തിരുന്നു. അവയിൽ ഒരു വർഗ്ഗം ആയിരുന്നു കുരങ്ങ് വർഗ്ഗം. അവയിൽ വ്യത്യാസം സംഭവിച്ചു അവ മനുഷ്യനായി. ഭൂമിയിൽ നിന്നുള്ള പഴവർഗങ്ങളും വേട്ടയാടിയ മൃഗങ്ങളും അവൻ ഭക്ഷണമാക്കി. കല്ലു തമ്മിൽ കൂട്ടി ഉരസി തീ ആക്കി അവയിൽ ധാരാളം മൃഗങ്ങളും സസ്യങ്ങളും വെന്തുരുകി. തീയിൽ വെന്തുരുകിയ മൃഗങ്ങളെ അവർ ഭക്ഷണമാക്കി. അതിന്റെ രുചിയിൽ അവർ തീകൂട്ടി ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും തുടങ്ങി. പിന്നെ കൃഷി തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും മാറ്റി സാധനങ്ങൾ വാങ്ങാൻ തുടങ്ങി. അങ്ങനെ മനുഷ്യൻ ഉയരങ്ങളിലേക്ക് കുതിച്ചുയർന്നു. അങ്ങനെ യജമാനനും അടിമയും ഉണ്ടായി. മനുഷ്യനിൽ വിവേചനമുണ്ടായി, ജാതിമത രാഷ്ട്രീയ ചിന്തകൾ ഉണ്ടായി. മനുഷ്യർ തമ്മിലടിക്കാൻ തുടങ്ങി. യജമാനൻ ഉയരങ്ങളിലേക്ക് ഉയർന്നു. അടിമകളായി പാവം ജനങ്ങളും. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ സ്നേഹവും പരസ്പരബന്ധവും വിശ്വാസവും ഞങ്ങളെല്ലാം കുറഞ്ഞ ബഹുനിലക്കെട്ടിടങ്ങൾ പണിയുകയും ഭൂമിയെ ആശ്രയിച്ച് അതു കനിഞ്ഞു നൽകുന്ന വിഭവങ്ങൾ കഴിച്ചിരുന്നവരും ഉപയോഗിച്ചിരുന്നവരും ഇന്ന് ഭൂമിയെ നശിപ്പിക്കുന്നു. നെല്ല് വിളഞ്ഞിരുന്ന നെൽപ്പാടങ്ങൾ മണ്ണിട്ടുനികത്തി മരങ്ങൾ വെട്ടി നശിപ്പിച്ചു. കുന്നുകൾ ഇടിച്ചു നിരത്തി ഭൂമിയെ മരണത്തിന്റെ വാതിൽക്കൽ എത്തിച്ചു. ഭൂമിയുടെ പ്രതികാരം എന്ന പോലെ ഭൂമി പ്രതികരിച്ചു തുടങ്ങി. ഓരോ ഭാഗത്തും കൊടുംചൂട് ആയും പ്രളയം ആയും മഞ്ഞുവീഴ്ചയായും ഒക്കെ ഭൂമിയിൽ പതിച്ചു. ഭൂമിയെ നശിപ്പിക്കുന്ന മനുഷ്യന് ഭൂമി തന്നെ പ്രതിഫലം നൽകി. കേരളത്തെ ബാധിച്ചത് പ്രളയം ആയിട്ടാണ്. 2018-19 വർഷത്തിലെ പ്രളയം കേരളത്തിലെ ജനതയെപിടിച്ചു കുലുക്കി. എന്നാലും അവർ ധൈര്യം വിടാതെ ഒറ്റക്കെട്ടായി നിന്നു. ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി അവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കൊല്ലും കൊലയും ചെയ്തു നശിച്ച കേരളത്തെ വരാതെ പ്രളയജലത്തിൽ മുങ്ങി പതറാതെ അവൻ അതിന്റെ ഉജ്ജ്വല രൂപമായി പ്രതിഫലിച്ചു കേരളത്തെ തിരിച്ചുകൊണ്ടുവന്നു. സ്വബോധം എന്ന നിലയിൽ മനുഷ്യന് ബോധം വന്നു. പ്രകൃതിയെ സംരക്ഷിക്കാൻ അവൻ തയ്യാറായി തുടങ്ങി. ചിലർ അതിനു മുന്നിട്ടിറങ്ങി. വീട്ടു പറമ്പിൽ തന്നെ കൃഷി ചെയ്യാൻ തുടങ്ങി. പ്രകൃതി സംരക്ഷണത്തിൽ അവൻ പങ്കാളിയാകാൻ തുടങ്ങി. 2018-19 ലെ പ്രളയം അവന് മനുഷ്യ ബലമാണ് എല്ലാത്തിനേക്കാളും വലുത് എന്നു മനസ്സിലാക്കി കൊടുത്തു. ഭൂമിയുടെ പ്രതിഷേധം മാറാത്ത എന്നപോലെ ഭൂമി മുഴുവൻ, ലോകം മുഴുവൻ പിടിച്ചുകുലുക്കി. ഒരു മഹാമാരിയായ വൈറസ് പിടിപെട്ടു. സംസ്ഥാനങ്ങളും ജില്ലകളും എല്ലാ അതിർത്തികളും അവൻ അടച്ചു . ആധുനിക സജ്ജീകരണങ്ങളുടെ സഹായത്തോടെ അവർ ഒത്തുകൂടി. പരസ്പരം സംഭാഷണം നടത്തി. ഒരുപാട് പേരുടെ ജീവൻ ബലിയർപ്പിച്ചു ഓരോ ജീവനെ രക്ഷിക്കാനായി. നീണ്ട കുറച്ചുനാളുകൾക്ക് ശേഷം അവസാനം സഹായ സംഘടനകളുടെയും സർക്കാരിന്റെയും പോലീസിനെയും ഒരുപാട് ദുരിതത്തിൽ നിന്നും അവർ മുക്തി നേടി. ഒരുപാട് പേരുടെ സഹായത്തിലൂടെയും ഡോക്ടർ തുടങ്ങി നിരവധി ആളുകളുടെ സഹായത്തിലൂടെ യും അവർ മുക്തി നേടി. മനുഷ്യത്വത്തിന് ബലം അവൻ തിരിച്ചുകൊണ്ടുവന്നു ഭൂമിയെ തിരിച്ചുകൊണ്ടുവന്ന അവൻ സന്തോഷത്തോടെ ജീവിച്ചു. മനുഷ്യത്വത്തിന്റെ ബലം അവൻ തെളിയിച്ചു.


Anaswara
8 D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ