സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ ലോക്ക്ഡൗൺ കാലത്തെ സന്തുഷ്ട കുടുംബം

ലോക്ക്ഡൗൺ കാലത്തെ സന്തുഷ്ട കുടുംബം      


ഒരു വേനൽ അവധിക്കാല മായിരുന്നു അത് മരങ്ങളെല്ലാം തളിർത്ത് പൂവായി തുടങ്ങുന്ന സമയം. ലൂയി എന്ന 22 വയസ്സുള്ള ചെറുപ്പക്കാരൻ   വളരെയധികം യാത്രചെയ്യൻ താത്പര്യമുള്ള ഒരു വ്യക്തി കതിയായിരുന്നു. ഇവൻ ഒരു ദിവസം പോലും വീട്ടിലുള്ളവരുമായി ചെലവഴിക്കുകയോ വീട്ടിലിരിക്കുകയോ ചെയ്തിട്ടില്ല എല്ലാ ദിവസവും കൂട്ടുകാരുമായി ചുറ്റികറങ്ങുകയാണ് ഇവന്റെ  പ്രധാന ജോലി.  ഇവൻ വളരെയധികം ദേഷ്യക്കാരനും വാശിക്കാരനുമാണ് മാതാപിതാക്കൾ പറയുന്നതെന്നും ലൂയി അനുസരിക്കാറില്ല ഇവരോട് എതിർത്ത് സംസാരിച്ചുകൊണ്ടിരിക്കും. അപ്പോഴാണ് കൊറോണ എന്ന പകർച്ച വ്യാധി ലോകമെങ്ങും വ്യാപിക്കുന്നത്. പീന്നീട് കൊറോണ കോവിഡ്19 എന്ന പേരിൽ അറിയപ്പെടുന്നു. ഈ സമയത്ത് ലൂയി കോവിഡ്19നെ കുറിച്ച് വായിക്കുകയും ഇതിനെപ്പറ്റിയുളള വാർത്തകൾ ഇവൻ  മൊബൈലിൽ കാണുകയും ചെയ്തിരുന്നു.എന്നാൽ ഇവൻ ഇത് വകവെക്കുകയോ ഇതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചേ, ബുദ്ധിമുട്ടുകളെക്കുറിച്ചോ ഇവൻ ചിത്തിക്കുകയോ ചെയ്യുന്നില്ല. അവൻ എപ്പോഴും അവന്റെ സുഖസൗകരിങ്ങളെ ക്കുറിച്ച് മാത്രമേ ചിത്തിക്കുകയോന്നുളളു ഇവൻ തന്റെ ഇഷ്ടങ്ങൾക്കൊത്ത് ജീവിച്ചുകൊണ്ടിരുന്നപ്പോഴാണ്  കോവിഡ്19 എന്ന പകർച്ച വ്യാധി സമൂഹത്തിൽ എങ്ങും പടർന്നു പിടിക്കുന്നതിനാൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതു പ്രഖ്യാപിച്ച അന്നുതന്നെ അവൻ വീട്ടിൽ നിന്നും കറങ്ങാൻ പുറത്തിറങ്ങി. അവന്റെ മാതാപിതാക്കൾ ഒരുപാട് പറഞ്ഞുനോക്കി. പക്ഷേ അവൻ അതു വകവച്ചില്ല. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പോലീസുകാർ വഴിയിൽ നിൽപ്പുണ്ടായിരുന്നു. അവൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസുകാർ അവനെ പിടികൂടി. അവന്റെ വണ്ടിയും അവർ കൊണ്ടുപോയി.  അങ്ങനെ അവന് വീട്ടിൽ എത്തേണ്ട അവസ്ഥ വന്നു. വീട്ടിലെത്തിയപ്പോൾ അവൻ വളരെയധികം അസ്വസ്ഥൻ ആവുകയും, എല്ലാവരോടും ദേഷ്യപ്പെടുകയും, കാണുന്ന സാധനങ്ങളെല്ലാം വലിച്ചെറിയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ഇതുകണ്ട് അവന്റെ മാതാപിതാക്കൾ തങ്ങളുടെ മകന് ഒരു കൗൺസിലിംഗ് കൊടുക്കാൻ തീരുമാനിക്കുന്നു. അങ്ങനെ അവർക്ക് പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ചു തന്റെ മകനു സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയുകയും കൗൺസിലിംഗ് കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവൻ കൗൺസിലിങ്ങിന് സമ്മതിച്ചില്ലെങ്കിലും പിന്നീട് അവരുടെ നിർബന്ധത്തിനു വഴങ്ങി സമ്മതിക്കേണ്ടിവന്നു. ആദ്യം അവൻ ഒന്നും ചെവിക്കൊണ്ടില്ല എങ്കിലും മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോൾ അവന് വളരെയധികം മാറ്റമുണ്ടായി. പിന്നീട് അവർ ചിന്തിക്കാൻ തുടങ്ങി എന്തിനാണ് താൻ മറ്റുള്ളവരോട് ദേഷ്യപ്പെടുകയും, കാണുന്ന സാധനങ്ങൾ വലിച്ചെറിയുകയും, ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തതെന്ന് വാശികാണിക്കുന്നതെന്നും എന്നൊക്കെ കോവി ഡ് മൂലം എത്രപേരാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും എന്നാൽ തനിക്ക് വീടിന് പുറത്തു മാത്രമേ ഇറങ്ങാതിരിക്കാൻ കഴിയുന്നുള്ളുവെന്നും അവൻ ചിന്തിക്കാൻ തുടങ്ങി . അന്ന് അവൻ ഒരു ഉറച്ച തീരുമാനമെടുത്തു, താൻ ഇനി വീട്ടുകാര്യങ്ങളിൽ മാതാപിതാക്കളെ സഹായിക്കുമെന്ന്. അങ്ങനെ ലൂയി വീട് വൃത്തിയാക്കുകയും ഒരു പൂന്തോട്ടം നിർമ്മിക്കുന്നതിൽ മുഴുകുകയും ചെയ്തു. അവന്റെ മാതാപിതാക്കൾക്ക് അവനെയോർത്ത് സന്തോഷം തോന്നുകയും പിന്നീട് അതൊരു സന്തുഷ്ട കുടുംബമാവുകയും ചെയ്തു.


അന്ന അച്ഛൻകുഞ്ഞു
12 B സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ