സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതിലേക്ക് ഒരു തിരിഞ്ഞുനോട്ടം

പ്രകൃതിലേക്ക് ഒരു തിരിഞ്ഞുനോട്ടം      


വൈവിധ്യമാർന്ന വൃക്ഷലതാതികളാൽ വർണ്ണപ്പകിട്ടേറിയതാണ് നമ്മുടെ ഈ പ്രകൃതി. പൂക്കളാലും,മരങ്ങളാലും,ജീവികളാലും വർണ്ണിക്കാൻ കഴിയാത്ത അത്ര ഉയരത്തിലാണ് നമ്മുടെ ലോകം. പക്ഷെ നാം പലവിധത്തിൽ പ്രകൃതിതിയെ ചൂഷണം ചെയ്യുകയാണ്. മരങ്ങളെ വെട്ടി നശിപ്പിച്ചും,തണ്ണിർതടങ്ങൾ മണ്ണിട്ട് മൂടിയും മനുഷ്യൻ പല വിധത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. എല്ലാ ചൂഷണങ്ങളും അവന്റെ ആവശ്യങ്ങൾ നിറവേറ്റാനാണ്. ഒരു വൃക്ഷം പത്ത് പുത്രന്മാർക്ക് തുല്യം എന്നാണ് പതിമൂന്നാം ശതകത്തിലെ വൈദ്യ പണ്ഡിതനായ ശർങ്ധരൻ രേഖപ്പെടുത്തിയിരിക്കുന്നു. മരങ്ങൾ നശിപ്പിക്കുന്നതു വഴി അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുകയും അത് ഓസോൺ പാളിയെ സാരമായി ബാധിക്കുന്നു. അത് വഴി കാലാവസ്ഥ വ്യതിയാനത്തിനും അതുവഴി മഞ്ഞ് പാളികൾ ഉരുകുന്നതിനും കാരണമാകുന്നു. ഇത് നമ്മെ പല വിധത്തിൽ ബാധിക്കുന്നു. അങ്ങനെ വളരെയധികം പ്രശ്നങ്ങളാണ് നമ്മുക്ക് നമ്മുടെ ചുറ്റും കാണാൻ സാധിക്കുന്നത്. കാടുകൾ നശിക്കുന്നത്, ജീവജാലങ്ങളുടെ നാശം,നദികൾ മലിനമാക്കുന്നത്,ഇവയൊക്കെ മനുഷ്യന്റെ നിലനിൽപ്പ് അപകടത്തിലാക്കും. മനുഷ്യന്റെ സ്വർത്ഥതാല്പര്യങ്ങൾ പ്രകൃതിതിയുടെ നാശത്തിന് വഴിയൊരുക്കുന്നു. മനുഷ്യനാണ് പ്രകൃതിയുടെ നാശത്തിന് ഉത്തരവാദി. നമ്മുടെ മാതാവാണ് പ്രകൃതി. നാം പ്രകൃതിയെ സ്നേഹിക്കാൻ പരിശ്രമിക്കണം. പ്രകൃതി മനുഷ്യന്റെതല്ല,മനുഷ്യൻ പ്രകൃതിയൂടെതാണ്. പരിസ്ഥിതിയെ സംരക്ഷിക്കണം. അത് നമ്മുടെ ഓരോത്തരുടെയും കടമയാണ്.


ജ്യോസ്ന എസ് എൽ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം