പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം
ലക്ഷോപലക്ഷം ആളുകൾ ജീവിക്കുന്ന ഈ ലോകത്തിൽ ചുരുക്കം ചിലരെ ഞാൻ കണ്ടിട്ടുണ്ട്. അത് രാഷ്ട്രീയ പ്രവർത്തകരോ സിനിമ
യിൽ പ്രാബല്യം ഉള്ളവരോ അല്ല,മറിച്ച് പ്രകൃതി സ്നേഹികൾ. നമ്മളിൽ പലരും പല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നു.
ചിലർ പ്രകൃതി സ്നേഹി എന്ന പേരിൽ വാട്സാപ്പിൽ സ്റ്റാറ്റസും മറ്റും പോസ്റ്റ് ചെയ്യുന്നു. ഇതിനർത്ഥം പ്രകൃതി സ്നേഹി എന്നല്ല,പ്രകൃതിയെ സ്നേഹിക്കുന്നവർ പ്രവൃത്തിയിലൂടെയാണ് അത് തെളിയിക്കേണ്ടത്. അല്ലാതെ കപടനാട്യക്കാരെ പോലെ കാഴ്ചകൾ കണ്ട് സ്നേഹിക്കരുത്. മറ്റു ചിലർ പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്നവർ പണത്തിനു വേണ്ടിയാണ്. അല്ലാതെ അവയോടുള്ള ആത്മാർഥത കൊണ്ടല്ല.
പരിസ്ഥിതി മലിനീകരണം നമ്മുടെ നാട്ടിൽ പുതിയതല്ല. അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണം ഒരു കൊടും പാപമാണ്. അത് പ്രകൃതി എന്നല്ല,ദൈവം പോലും പൊറുക്കില്ല,ആ കാര്യം നമ്മുക്ക് മനസ്സിലായി തുടങ്ങിട്ടുണ്ടാകുമല്ലോ. നമ്മൾ അനുഭവിക്കുന്ന ഓരോ ദുരന്തങ്ങളും നമ്മൾ വരുത്തി വയ്ക്കുന്നതാണെങ്കിലും, അത് പ്രകൃതി അമ്മ നല്ക്കുന്ന ശിക്ഷയാണ്. അമ്മ കുട്ടികളെവെക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും ഇതിൽ ഉൾപ്പെടുന്നതാണ്.എല്ലാ ദിവസവും കുളിച്ച് നമ്മുക്ക് വെക്തി ശുചിത്വം പാലിക്കാവുന്നതാണ്. കൂടാതെ വസ്ത്രങ്ങളും കഴുകി വൃത്തിയാക്കി ഉണക്കിയും നമ്മുക്ക് ശുചിത്വം പാലിക്കാം. രോഗം ഉള്ളവരുമായി ഇടപഴകുമ്പോൾ നമ്മൾ ആവശ്യകമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പ്രേത്യേകിച് പകരുന്ന രോഗങ്ങളുള്ള ഈ കാലഘട്ടത്തിൽ നാം അതീവ ജാഗ്രതയുള്ളവരാകണം.മാസ്ക് പോലുള്ള സുരക്ഷയെ സ്വാധീകരിക്കുന്നവ നാം ഉപയോഗിക്കാൻ മറക്കരുത്.
ഈ മാർ ഗങ്ങളിലൂടെ നമ്മുക്ക് രോഗങ്ങൾ പ്രതിരോധിക്കാൻ സാധിക്കും.പ്രേത്യേകിച് ഈ കൊറോണ കാലത്ത് രോഗികളുമായും നിരീക്ഷണത്തിലുള്ളവരുമായും അകലം പാലിക്കാൻ നാം മുതിരണം.രോഗം വന്നിട്ട് ചികിൽസിക്കുന്നതിലല്ല രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ പ്രതിരോധം.ആരോഗ്യവകുപ്പും ഭരണാധികാരികളും പറയുന്ന നിർദ്ദേശങ്ങൾ അതുപോലെ പാലിക്കാൻ നാം തയാറാകണം. അതുവഴി രോഗങ്ങളെ പൂർണമായി പ്രതിരോധിക്കാൻ നമ്മുക്ക് സാധിക്കും.
നല്ല ആരോഗ്യത്തിനു പ്രഥമ പങ്കുവഹിക്കുന്നവ ആണ് പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം എന്നിവ. നമ്മുടെ പരിസരം വൃത്തിയുള്ളതാണെങ്കിൽ രോഗങ്ങളെ വലിയ രീതിയിൽ പ്രതിരോധിക്കാൻ കഴിയും. അതുപോലെ ശുചിത്വം അഥവാ വ്യക്തിശുചിത്വം പാലിക്കുമെങ്കിൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും.
പരിസരം വൃത്തിയുള്ളതാണെങ്കിൽ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് പറഞ്ഞല്ലോ. നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതാക്കി വയ്ക്കുവാൻ നാം പരിശ്രമിക്കണം. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണം. പറ്റുമെങ്കിൽ എല്ലാ ദിവസവും വീടും പരിസരവും തൂത്ത് വൃത്തിയാക്കണം. ചപ്പുചവറുകൾ അതായതു പ്ലാസ്റ്റിക് ഒഴികെയുള്ള പരിസ്ഥിതിക്കു ദോഷം വരാത്ത ചപ്പുചവറുകൾ ആഴ്ചയിൽ ഒരു തവണ കത്തിക്കണം. പ്ലാസ്റ്റിക് പോലുള്ള മണ്ണിനും വായുവിനും അനാരോഗ്യമായ വസ്തുക്കൾ സൂക്ഷിച്ചുവച്ചു അത് ബന്ധപ്പെട്ട സ്ഥലത്ത് എത്തിച്ചു അതിനെ പുനരുപയോഗിക്കണം. അത് കത്തിച്ചു പരിസ്ഥിതിക്ക് നാശം വരുത്തരുത്. അത് ശ്വസിക്കുന്നത് മാരക രോഗങ്ങൾക്ക് കാരണമാകും. ചിരട്ടയിലും പാത്രങ്ങളിമൊക്കെ വെള്ളം കെട്ടി നിൽക്കുന്നത് തടയണം.ഇത് അപകടകാരികളായ ഈഡിസ് പോലുള്ള കൊതുകുകളുടെ വളർച്ചയ്ക്ക് കാരണമാകാം.
ശുചിത്വം ആരോഗ്യമുള്ള ഒരു ജീവിതത്തിനു അത്യന്തം ആവശ്യമുള്ളതാണ്. വ്യക്തി ശുചിത്വം ഒരു പരിധി വരെ രോഗപ്രതിരോധത്തിനു സഹായിക്കും.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|