സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2022-2023പ്രധാന പ്രവർ‍ത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2022-2023 അധ്യയന വർഷത്തിലെ പ്രവേശനോത്സവം അതി വിപ‍ുലമായി തന്നെ സ്ക‍ൂളിൽ ആചരിച്ച‍ു. സ്ക‍ുള‍ും പരിസരവ‍ും അലങ്കരിച്ച‍ു. പ‍ുത‍ുതായി സ്ക‍ൂളിൽ വന്ന ക‍ുട്ടികൾക്ക് സമ്മാനങ്ങള‍ും മധ‍ുരപലഹാരങ്ങള‍ും നൽകി സ്വീകരിച്ച‍ു. അക്ഷര മരത്തിൽ എല്ലാ ക‍ുട്ടികള‍‍ും അവര‍ുടെ പേര‍ുകൾ ഒട്ടിച്ച‍ു. വാർഡ് മെമ്പർ പി സജി പ‍ുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. മ‍ുതിർന്ന ക‍ുട്ടികൾ താളമേളങ്ങളോടെ ക‍ുട്ടികളെ ക്ലാസ‍ുകളിലേക്ക് ആനയിച്ച‍ു. പി റ്റി എ പ്രസിഡന്റ് ബിനോയി തോമസ് എം പി റ്റി എ പ്രസിഡന്റ് സിന‍ു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച‍ു.

ജ‍ൂൺ 05 പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പരിസ്ഥിതിയെ തൊട്ടറിയാനും കണ്ടറിയാനുമായി പ്രകൃതിയിലേക്ക് ഇറങ്ങി.കാടും മേടും പുൽമേടുകകളും തോടുകളും അവർ സന്ദർശിച്ചു.പരിസ്ഥിതിയെ യെ  വൃത്തിയായി സൂക്ഷിക്കണം എന്ന മനോഭാവം കുട്ടികൾ സ്വയം രൂപീകരിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' (Only One Earth) എന്നതാണ്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി സ്ക‍ൂളിൽ നടത്താൻ കഴിയ‍ുന്ന കർമ്മ പരിപാടികൾ എസ് ആർ ജി യിൽ ചർച്ച ചെയ്ത‍ു. തൈ നടലും പരിപാലനവും, എന്റെ മരം, തൈ വിതരണം, പരിസ്ഥിതി ക്വിസ്, സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കൽ, എന്നിവ സ്ക‍ൂളിൽ നടത്തി.

ക‍ൂട്ടുകാരിക്ക് ഒര‍ു കര‍ുതൽ

ഹൃദയ സംബന്ധിയായ അസുഖത്തെ തുടർന്ന് സർജറി ചെയ്യുകയും വിശ്രമിക്കുകയും ചെയ്യുന്ന ധനുഷ എന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ സന്ദർശിച്ച് സ്നേഹവും പിന്തുണയും അറിയിച്ചു. പുതു വസ്ത്രങ്ങൾ , പഠനോപകരണങ്ങൾ എന്നിവ നൽകി. കേക്ക് മുറിച്ച് സ്നേഹം പങ്കിട്ടു

ജ‍ൂൺ 19 വായനാ ദിനം

വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു .വായനാ മത്സരം ,ക്ലാസ് ലൈബ്രറി ഒരുക്കൽ ,പുസ്തക വിതരണം പോസ്റ്റർ തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വിജയികൾക്ക് സമ്മാന വിതരണവ‍ും നടത്തി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനും യോഗമുറകൾ കാണുന്നതിനും ചിലത് പരിശീലിക്കുന്നതിനും അവസരം നൽകി. ശാരീരികമായ ഉണർവും ഉന്മേഷവും ലഭിക്കുന്നതിനൊപ്പം മാനസികമായ ഉണർവും യോഗാഭ്യാസത്തിലൂടെ ലഭിക്കുമെന്ന് കുട്ടികൾ മനസിലാക്കി.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാർത്ഥികളിലെ കലാ സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദി യുടെ സ്കൂൾ തല ഉത്ഘാടനം ജൂൺ 21 ന് ചെന്നലോട് യു. പി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ ശ്രീ മോഹൻ ദാസ് നിർവഹിച്ചു. കുട്ടികളുടെ വരക്കൂട്ടം ശില്പശാലയും ഇതോടൊപ്പം നടത്തി. ലളിതമായും ആകർഷകമായും ചിത്രങ്ങൾ വരയ്ക്കാനും അവ ആസ്വദിക്കാനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകി. പ്രധാനധ്യാപകൻ ശ്രീ ബിനോജ് ജോൺ, വിദ്യാരംഗം ചെയർപേഴ്സൺ ശ്രീമതി ഷാഫ്രിൻ സാജു, കൺവീനർ കുമാരി ശിവഗംഗ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിനോജ് ജോർജ്. കെ. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാവിരുന്നും ഉൽഘടനവേള യെ മനോഹരമാക്കി

ജൂലൈ 5 ബഷീർ ദിനം

ബഷീറിന്റെ ഓർമ ദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിച്ചു. ക്വിസ് മത്സരം, ബഷീർ കഥാ പാത്രങ്ങളായി പ്രച്ഛന്ന വേഷം,ഡോക്യൂമെന്ററി പ്രദർശനം,അനുസ്മരണ പ്രസംഗം, ബഷീറിന്റെ ജീവചരിത്രം, പുസ്തക പരിചയം, കഥാപാത്ര പരിചയം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.

ഭാഷാപോഷിണി

സെന്റ് തോമസ് ഇ. എൽ. പി സ്കൂളിലെ ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ മലയാള ഭാഷ മികവുറ്റതാക്കുവാൻ ഭാഷാപോഷിണി എന്ന പ്രവർത്തനം നടത്തിവരുന്നു. അക്ഷരങ്ങൾ പരിചയപ്പെടുത്തൽ, ലഘു വാക്യനിർമ്മാണം, ലളിതമായ കവിതകൾ, കുട്ടിപാട്ടുകൾ, ലഘു വിവരണം എന്നിവ വായിക്കാനും എഴുതിയെടുക്കുവാനും അവസരം നൽകുന്നതിലൂടെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്  ഭാഷപോഷിണിയിലൂടെ ചെയ്തുവരുന്നത്.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനംആഘോഷിച്ചു.

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇ. എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു .ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന മത്സരം, അമ്പിളിമാമനെക്കുറിച്ചുള്ള പാട്ടുകളുടെ അവതരണം ,ചുമർ പതിപ്പ് നിർമ്മാണം എന്നിവ നടത്തി.

സ്ക‍ൂൾ ലീഡർ തെരഞ്ഞെട‍ുപ്പ്

പടിഞ്ഞാറത്തറ സെന്റ്.തോമസ് ഇ എൽ പി സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തി.പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പഠിക്കുവാൻ കഴിയുന്ന വിധത്തിലായിരുന്നു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.നാമനിർദ്ദേശപത്രിക സമർപ്പണം, പിൻവലിക്കൽ,പൊതുപ്രചാരണം ,പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള നിയമനം, പരിശീലനം ,ബൂത്ത്‌ ഒരുക്കൽ,ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടൽ,വോട്ടിംഗ് എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോയി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി. കൂൾ ലീഡർ - അമാന ഇ അസി. ലീഡർ -ആര്യൻരാജേഷ്

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം വിദ്യാലയത്തിൽ സാമുചിതമായി ആഘോഷിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം രക്ഷിതാക്കളും ആഘോഷത്തിൽ പങ്കുചേർന്നു. രാവിലെ 9 മണിക്ക് പ്രധാനധ്യാപകൻ ശ്രീ ബിനോജ് ജോൺ പാതകയുയർത്തി. തുടർന്ന് സ്വാതന്ത്ര ദിന ആശംസപ്രസംഗങ്ങൾ പി. ടി. എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ നടത്തി. രക്ഷിതാക്കൾക്ക്  ക്വിസ് മത്സരം, അനുഭവകുറിപ്പെഴുതൽ  എന്നീ മത്സരങ്ങളും നടത്തി. വിവിധ മത്സരത്തിൽ പങ്കെടുത്തു വിജയികളായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു.

തുടിത്താളം

ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെഹാജർ നില ഉയർത്തുന്നതിനായും സ്കൂളിലേക്ക് ആകർഷിക്കുന്നതിനുമായി തുടിത്താളം പദ്ധതി ആരംഭിച്ചു. തുടിയുടെ താളം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.ഈ താളബോധം ഉപയോഗപ്പെടുത്തി സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനാണ് ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.എല്ലാദിവസവും 3 15 pm മുതൽ 3. 45 pmവരെ കുട്ടികൾക്ക് വിവിധ താളം പരിശീലിക്കാം'

ഓണാഘോഷം

2022 23 വർഷത്തെ ഓണം വിപ‍ുലമായ രീതിയിൽ സ്ക‍ൂളിൽ ആഘോഷിച്ച‍ു. ഓണത്തോടന‍ുബന്ധിച്ച് സ്ക‍ൂളിൽ ക‍ുട്ടികൾക്ക‍ും രക്ഷിതാക്കൾക്ക‍ും വിവിധ മത്സരങ്ങൾ നടത്തി. വിപ‍ുലമായ രീതിയിൽ ഓണ സദ്യയ‍ും ഉണ്ടായിര‍ുന്ന‍ു.

കേരളപ്പിറവി ദിനം

നവംബർ 1 കേരളപ്പിറവി ദിനം വിവിധ പരിപാടികളോട ടെആഘോഷിച്ചു.കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം നടത്തി.കേരള ഗാനങ്ങളുടെ അവതരണം കേരളത്തെ വരക്കാം ,കേരളത്തിലെ വിവിധ ജില്ലകളെ കുറിച്ചുള്ള ഡോക്യുമെന്ററിപ്രദർശനം എന്നിവ നടത്തി.

വായന ചങ്ങാത്തം

വായനയുടെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നൽകുന്നതിനായി വായനാ ചങ്ങാത്ത പ്രോഗ്രാം ആരംഭിച്ചു.നാലാം ക്ലാസ്സിൽ താളം തകരെയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വായനയുടെ വിവിധ പ്രവർത്തനങ്ങൾ ക്ലാസിൽ നൽകി.വ്യക്തിഗത രചന പ്രവർത്തനങ്ങളും നടത്തി.പാചകക്കുറിപ്പ് ,സദ്യയിലെ വിഭവങ്ങൾ പണ്ടുകാലത്തെ ഭക്ഷണരീതിയുടെ മേന്മകൾ, ആധുനിക കാലത്തെ ഭക്ഷണ രീതിയുടെ പോരായ്മകൾ ,നാടൻ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത , വിവിധ ചിത്രങ്ങൾഎന്നിവ പതിപ്പാക്കി മാറ്റി. തുടർന്ന് വൈകുന്നേരം 7 മണിക്ക് രക്ഷിതാക്കളുടെയും കുട്ടികളുടെയും  യോഗം ഗൂഗിൾ മീറ്റിൽ ചേർന്നു .വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തൊട്ടടുത്ത ദിവസം (27 -10 - 22 ) സ്കൂളിൽ വച്ച് CPTAചേർന്നു.ഹെഡ്മാസ്റ്റർ ബിനോജ് സാർ സ്വാഗതം ആശംസിച്ചു .പിടിഎ പ്രസിഡൻറ് ശ്രീമതി ബീന ജോസ് അധ്യക്ഷത വഹിച്ചു.ക്ലാസ് അധ്യാപകൻ ഷിനോജ് ജോർജ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും രക്ഷിതാക്കൾക്ക് വിവിധ രചന പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു തുടർന്ന് അവയുടെ അവതരണവും എല്ലാ പ്രവർത്തനങ്ങളും ചേർത്ത് രക്ഷിതാക്കളുടെ പതിപ്പ് പ്രകാശനവും ചെയ്തു.

ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം

കേന്ദ്രസർക്കാറിന്റെ ജലസംരക്ഷണ പ്രോഗ്രാമുമായി ബന്ധപ്പെട്ട്പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്റ്റാഫ് ശ്രീമതി ഷെല്ലി ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.ജലസംരക്ഷണമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി.കുടിവെള്ള സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ പോസ്റ്ററുകൾ കഥ കവിത എന്നിവ കുട്ടികൾ തയ്യാറാക്കി.ജലം ജീവാമൃതം എന്ന പേരിൽ കുട്ടികളുടെ സൃഷ്ടികൾ പതിപ്പാക്കി.

നാടൻ വിഭവങ്ങളുടെ സദ്യ .

പഴയകാലത്തെ ഭക്ഷണ രീതിയുടെ മേന്മകൾ മനസ്സിലാക്കുന്നതിന് നാടൻ  വിഭവങ്ങളുടെ പ്രദർശനം നടത്തി.വീട്ടു പരിസരത്തുംപറമ്പിലും ലഭിക്കുന്നഭക്ഷ്യ വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി രക്ഷിതാക്കൾ കറികൾ ഉണ്ടാക്കി നൽകി.നല്ല ആരോഗ്യത്തിന് വിഷമമില്ലാത്ത പച്ചക്കറികൾ ഉപയോഗപ്പെടുത്തുന്ന പഴയകാല ഭക്ഷണരീതികൾ കുട്ടികൾ മനസ്സിലാക്കി .അവയുടെ പാചകക്കുറിപ്പുകൾ തയ്യാറാക്കി.താള്, തകര വാഴച്ചുണ്ട് , മുരിങ്ങയില ,ചീര,ചേന തണ്ട് , ചേമ്പിൻ തണ്ട്|മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങൾ തുടങ്ങിയ നാടൻ കറികളാണ് കുട്ടികൾ പരിചയപ്പെട്ടത്.

ലഹരി വിമ‍ുക്ത വിദ്യാലയം.

ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി സ്ക‍ൂള‍ും പരിസരവ‍ും ലഹരി വിമ‍ുക്ത പ്രവർത്തനങ്ങൾ നടത്ത‍ുന്നതിനായി സ്ക‍ൂൾ ജാഗ്രതാ സമിതി ര‍ൂപീകരിച്ച‍ു. 06/10/2022 ന് വിദ്യാലയത്തിൽ രക്ഷിതാക്കള‍ും,വിദ്യാർത്ഥികള‍ും,അധ്യാപകര‍ും സംയ‍ുക്തമായി ചേർന്ന യോഗത്തിൽ ബഹ‍ു. കേരള മ‍ുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ ലഹരി വിര‍ുദ്ധ സന്ദേശ വീഡിയൊ പ്രദർശിപ്പിച്ച‍ു. ലഹരി വിമ‍ുക്ത കേരളം പരിപാടിയ‍ുടെ ഭാഗമായി 10/10/2022 ന് കാപ്പ‍ുംക‍ുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകര‍ുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച‍ു. ആരോഗ്യ പ്രവർത്തകയായ ശ്രീമതി രാജ ലക്ഷ്മിയ‍ുടെ നേതൃത്വത്തിൽ ക്ലാസ്സിൽ ക‍ുട്ടികളിലെ ലഹരി ഉപയോഗം, വിവിധയിനം ലഹരികൾ, അവയ‍ുടെ ദ‍ുശ്യ ഫലങ്ങൾ, ത‍ുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്‍ത‍ു.ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി തങ്ങൾ മാറ‍ുമെന്ന ക‍ുട്ടികള‍ുടെ പ്രതിജ്ഞയോടെ സെമിനാർ അവസാനിച്ച‍ു.

25/10/2022 ന് ലഹരി വിമ‍ുക്ത കേരളം സ‍ൃഷ്ടിക്ക‍ുന്നതിനായി സർക്കാർ ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ പരിപാടി സ്ക‍ൂളിൽ നടത്തി. No Drugs എന്നെഴ‍ുതിയ വിധത്തിൽ മെഴ‍ുക‍ുതിരി ക്രമീകരിച്ച ശേഷം വിദ്യാർത്ഥികൾ തിരി തെളിയിച്ച‍ു.ക‍‍ുട്ടികൾ തയാറാക്കിയ ലഹരി വിര‍ദ്ധ പോസ്റ്ററ‍ുകൾ ഇതോടപ്പം പ്രദർശിപ്പിച്ച‍ു. ലഹരി വിമ‍ുക്ത കേരളം പ്രചരണത്തിന്റെ ഭാഗമായി സ്ക‍ൂൾ പരിസരത്തെ ച‍ുറ്റ‍ു മതിലിൽ ബോധവൽക്കരണ പോസ്റ്ററ‍ുകൾ സ്ഥാപിച്ച‍ു.

30/10/2022 ന് ലഹരി വിര‍ുദ്ധ സന്ദേശങ്ങൾ എഴ‍ുതിയ ബാഡ്ജ‍ുകൾ സ്ക‍ൂൾ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്യ‍ുകയും അവ യ‍ൂണി ഫോം ഡ്രസ്സിൽ ക‍ുത്തി വെച്ച് ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ പോരാളികളായി പ്രഖ്യാപിച്ച‍ു.ഇതോടപ്പം No Drugs എന്ന സന്ദേശത്തിന്റെ പ്രതീകമായി No എന്ന ആകൃതിയിൽ ക‍ട്ടികൾ നിൽക്ക‍ുകയ‍ും സ്ക‍ൂൾ ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവ‍ുകയു‍ം ചെയ്ത‍ു.

01/11/2022 ന് ലഹരിക്കെതിരെ സ്ക‍ൂളിൽ മന‍ുഷ്യച്ചങ്ങല സംഘടിപ്പിച്ച‍ു. വിദ്യാലയത്തിന് ലഹരിയിൽ നിന്നൊര‍ു സ‍ുരക്ഷിത കവചം തീർക്ക‍ുക എന്ന പ്രതീതിയ‍ുണർത്തു‍ം വിധത്തിൽ അധ്യാപകര‍ും വിദ്യാർത്ഥികള‍ും കരങ്ങൾ കോർത്ത് നിർമിച്ച മന‍ുഷ്യച്ചങ്ങല വിദ്യാർത്ഥികൾക്ക് വിത്യസ്ത അന‍ുഭവമായി. മന‍ുഷ്യച്ചങ്ങല നിർമിച്ചതിന്റെ പ്രാധാന്യവ‍ും അത് നൽക‍ുന്ന സന്ദേശവും അധ്യാപകർ ക‍ുട്ടികൾക്ക് ബോധ്യപ്പെട‍ുത്തി നൽകി. 02/11/2022 ന് രക്ഷിതാക്കള‍ും ക‍‍ുട്ടികളു‍ം ചേർന്ന് നടത്തിയ ഒപ്പിടാം ഉറപ്പ് നൽകാം ലഹരി ഇനി വേണ്ടേ വേണ്ട എന്ന പരിപാടി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരിക്കെതിരെ ലഘ‍ുവാക്യങ്ങൾ എഴ‍ുതി രക്ഷിതാക്കള‍ും വിദ്യാർത്ഥികള‍ും അധ്യാപകര‍ും വെള്ളത്ത‍ുണിയിൽ ഒപ്പിട്ട് കൊണ്ട് ലഹരി വിമ‍ുക്ത സമ‍ൂഹത്തിനായി ഉറപ്പ് നൽകി.

കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം

പടിഞ്ഞാറത്തറ സെന്റ് തോമസ് ഇ എൽ പി സ്ക‍ൂളിൽ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗിച്ച് പ‍ുത‍ുതായി നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടന കർമ്മം ബഹ‍ുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാലൻ അദ്ധ്യക്ഷത വഹിച്ച‍ു. സ്ക‍ൂൾ മനേജർ അജയ് അബ്രഹാം വാർഡ് മെമ്പർ സജി യ‍ു എസ്. പി റ്റി എ പ്രസിഡന്റ് ബീന പി ഇ. ഹെഡ്‍മാസ്റ്റർ ബിനോജ് ജോൺ എന്നിവർ സന്നിതരായിര‍ുന്ന‍ു. അത‍ുപോലെ സ്ക‍ൂളിന് ലഭിച്ച സ്ക‍ൂൾ വിക്കി അവാർഡ‍ും എം എൽ എ ക‍ുട്ടികള‍ുടെ സാന്നിദ്ധ്യത്തിൽ മാനേജർ അജയ് സാറിന‍ു നലി‍കി സ്ക‍ൂളിന‍ു സമർപ്പിച്ച‍ു.

വായനാ കേന്ദ്രം ഉദ്ഘാടനം

ക്ലാസ‍ുകളിൽ നിന്ന് പ‍ുറത്തിര‍ുന്ന‍ു കൊണ്ട് ക‍ുട്ടികൾക്ക് വായിക്കാൻ സൗകര്യപ്രദമായ ഒര‍ുവായന കേന്ദ്രം ഉദ്ഘാടനം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ച‍ു. ക‍ുട്ടികൾ അവര‍ുടെ ജന്മദിനത്തോടന‍ുബന്ധിച്ച് സ്ക‍ൂള‍ുകളിലേക്ക് സംഭാവന ചെയ്യ‍ുന്ന പ‍ുസ്തകങ്ങളടക്കം നിരവധി പ‍ുസ്തകങ്ങൾ വായനാ കേന്ദ്രത്തില‍ുണ്ട്. ഒഴിവ് കിട്ട‍ുന്ന സമയങ്ങളിലല്ലാം ക‍‍ുട്ടികൾ വായനാ കേന്ദ്രം ഉപയോഗപ്പെട‍ുത്ത‍ുന്ന‍ു.

അക്ഷരച്ചെപ്പ്

എഴ‍ുത്തില‍ും വായനയില‍ും ഗണിതത്തില‍ും ക‍ുട്ടികളെ മികവ‍ുള്ളവരായി മാറ്റ‍ുന്നതിനായി 25/11/2022 ന് അക്ഷരച്ചെപ്പ് ഏന്ന പദ്ധതിക്ക് ത‍ുടക്കം ക‍ുറിച്ച‍ു. ഒന്ന‍ു മ‍ുതൽ നാല് വരെയ‍ുള്ള ക്ലാസ‍ുകളിൽ വായനയില‍ും എഴ‍ുത്തില‍ും പിന്നോക്കം നിൽക്ക‍ുന്നവരെ കണ്ടത്ത‍ുകയ‍ും അവർക്ക് ഓരോ ക്ലാസിലേയ‍ും അധ്യാപകര‍ുടെ നേതൃത്വത്തിൽ അക്ഷരങ്ങൾ പഠിപ്പിക്ക‍ുകയ‍ും പഠന സാമഗ്രികൾ ക‍ുട്ടികൾക്കായി തയാറാക്കി പ്രവർത്തനങ്ങൾ നടത്ത‍ുകയ‍ും ചെയ്‍തു വര‍ുന്ന‍ു. മലയാള അക്ഷരങ്ങൾ ഉറപ്പിക്ക‍ുന്നതിനായി അക്ഷരകാർഡ‍ുകൾ വായന, പദക്കാർഡ് തയാറാക്കൽ, ചിഹ്നങ്ങൾ ചേർത്തെഴ‍ുതൽ, പദങ്ങൾ ചേർത്ത് വാക്യരചന, ത‍ുടങ്ങിയ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടത്തി വര‍ുന്ന‍ു. ഗണിതത്തിലെ സംഖ്യകൾ തിരിച്ചറിയ‍‍ുക, സങ്കലനം, വ്യവകലന, ഹരണം, ത‍ുടങ്ങിയ അടിസ്ഥാന ശേഷികൾ വികസിപ്പിക്ക‍ുന്നതിനായി സംഖ്യാ കാർഡ്, സംഖ്യാ റിബൺ തയാറാക്കൽ, സംഖ്യാ ചാർട്ട്, പാറ്റേൺ, കയറാം, ഇറങ്ങാം, ക‍ൂട്ടങ്ങളാക്കൽ ഉല്ലാസ ഗണിതം ഗണിത വിജയം പ്രവർത്തനങ്ങൾ പിന്നോക്കർക്കായി പ്രത്യേകമായി നടത്തിവര‍ുന്ന‍ു. എല്ലാ ക്ലാസില‍ും വായനയെ പോഷിപ്പിക്ക‍ുന്നതിനായി സ്‍ക‍ൂളിൽ വായനാ കേന്ദ്രം ത‍ുടങ്ങ‍ുകയ‍ും ക‍ുട്ടികൾക്കായി ആഴ്ചയിൽ നിശ്ചിത സമയം ഓരോ ക്ലാസിന‍ും നൽകി വായനയെ മെച്ചപ്പെട‍ുത്തി വര‍ുന്ന‍ു.

പച്ചക്കറിത്തോട്ടം

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പച്ചക്കറി തോട്ടംഒരുക്കി 15 സെന്റോളം സ്ഥലത്ത് വിശാലമായാണ് പച്ചക്കറി ഒരുക്കിയിരിക്കുന്നത് പയർ പച്ചമുളക് വെണ്ട വഴുതനങ്ങ ചീര കാബേജ് ബീൻസ് ചേന ഇഞ്ചി പപ്പായ കാന്താരി മുതലായ പച്ചക്കറികളാണ് തോട്ടത്തിൽ ഒരുക്കിയിരിക്കുന്നത് .അധ്യാപകരുടെനേതൃത്വത്തിൽ കുട്ടികൾ രാവിലെയും വൈകുന്നേരവും പച്ചക്കറിത്തോട്ടം നനച്ചും വളമിട്ടും പരിപാലിക്കുന്നു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഭവങ്ങളിൽ ഏറെയും സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നാണ് കണ്ടെത്തുന്നത്.

വീട്ടിലേക്കൊരു കത്തും കുട്ടിക്കൊരു വിത്തും .

പടിഞ്ഞാറത്തറ സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ നടത്തിയ ക്ലാസ് പിടിഎ ശ്രദ്ധേയമായി.അർദ്ധ വാർഷിക മൂല്യനിർണയത്തിന് ശേഷം കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിച്ചത് കുട്ടികൾ നിർമിച്ച കവറിൽ കത്ത് വഴിയാണ്. കത്തിന് പുറത്ത് മാതൃഭൂമി സീഡ് നൽകിയ വിത്തുകളുമുണ്ട്. ഓരോ കുട്ടിയെക്കുറിച്ചും വിശദമായ ഗുണാത്മക നിരീക്ഷണങ്ങളാണ് അധ്യാപകർ കത്തുകളായി എഴുതിയത്. തന്റെ കുട്ടിയെക്കുറിച്ചുള്ള വ്യക്‌തമായ നിരീക്ഷണങ്ങൾ മനസ്സിലാക്കിയ രക്ഷിതാക്കൾക്കും സന്തോഷമായി.ലഭിച്ച വിത്തുകൾ നട്ട് വളർത്തി ഫലമെടുക്കുന്നതുവരെ പരിപാലിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകും. ഹെഡ്മാസ്റ്റർ ബിനോജ് ജോൺ , അധ്യാപകരായ മുഹമ്മദ് അലി , ഷാഫ്രിൻ സാജു , പ്രിൻസി ജോസ് , ഷീബ കെ.എ, ജിനിഷ, മാതൃഭൂമി സീഡ് കോർഡിനേറ്റർ ഷിനോജ് ജോർജ് എന്നിവർ നേതൃത്വം നൽകി.