സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജൈവ വൈവിധ്യ ഉദ്യാനം
ജൈവവൈവിധ്യ സമ്പന്നമായ ചുറ്റുപാടിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് ഒരു പ്രത്യേക സ്ഥലത്തു മാത്രമായി ആയി കേന്ദ്രീകരിക്കാതെ ചുറ്റുപാടും പരന്നുകിടക്കുന്ന വിധത്തിലുള്ള ഉദ്യാനംമാണുള്ളത്. മുള മുതൽ പൂമരങ്ങളും ഫലവൃക്ഷങ്ങളും ഉൾപ്പെടെ ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ ഉദ്യാന സമാനമായതാണ് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം.
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും പ്രകൃതി പഠനവും മുഖമുദ്രയാക്കി പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിനു സ്വന്തമായി പച്ചക്കറി തോട്ടവും, ഔഷധ തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ രഹിതമായ പരിസ്ഥിതിക്കായി ഈ ക്ലബ് ശ്രദ്ധപുലർത്തുന്നു.
പരിസ്ഥ്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ 2023 -24 അധ്യയന വർഷത്തിൽ സ്കൂളിന്റെ മുറ്റത്ത് കുട്ടികളും അധ്യാപകരും ചേർന്ന് നിർമിച്ച ആമ്പൽക്കുളം.