സെന്റ് തോമസ്സ് എൽ.പി.എസ്സ്. തട്ടേയ്ക്കാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് എൽ. പി. സ്കൂൾ തട്ടയ്ക്കാട് പുല്ലാട് ഉപജില്ല സെന്റ് തോമസ് ഏൽ. പി. സ്‌കൂൾ തട്ട്യ്ക്കാട് , (കുമ്പനാട്) കാലഘട്ടങ്ങളിലൂടെ
AD 1889-ലെ സെമിനാരി കേസ് വിധിപ്രകാരം കുമ്പനാട് തട്ടയ്ക്കാട് കൂർത്തമല ദേവാലയത്തിൽ ഒന്നിടവിട്ട് ഞായറാഴ്ചകളിൽ ആരാധന നടത്തുവാൻ മാർത്തോമ്മാക്കാരും ഓർത്തഡോക്സ് വിഭാഗക്കാരും തീരുമാനിച്ചു.[[കൂടുതൽ ചരിത്രം AD 1890-ൽ കൂർത്തമല മാർത്തോമ്മ ഇടവകയിലെ ആത്മീയ ശുശ്രൂഷകനും, തികഞ്ഞ ഭക്തനും സഭാ സ്‌നേഹിയുമായിരുന്ന ചെമ്പനാൽ പള്ളി തെക്കേതിൽ പാപ്പിച്ചൻ മാർത്തോമ്മക്കാർക്ക് കൂർത്തമല ദേവാലയത്തിൽ ആരാധന ലഭ്യമല്ലാത്ത ദിവസങ്ങളിൽ ആരാധിയ്ക്കുവാൻ ഒരു പ്രാർത്ഥനാലയത്തിന് സ്ഥലം സൗജന്യമായി നൽകി. പിൽക്കാലത്ത് അവിടെ കുരിശുവച്ച് ആരാധന നടത്തുകയും ചെയ്തു. മാർത്തോമ്മ ഇടവകയിലെ തട്ടയ്ക്കാട് പ്രാർത്ഥനാകൂട്ടം അവിടെ ഓലമേഞ്ഞ ഒരു പ്രാർത്ഥനാലയം പണിതു. കൂർത്തമലയിലെ മാർത്തോമ്മാവിശ്വാസികളുടെ ആത്മീയ ഉണർവ്വിനും, കൂട്ടായ്മയ്ക്കും ഈ പ്രാർത്ഥനാലയം ഏറെ ഉപകരിച്ചിരുന്നു. ക്രമേണ കുട്ടികൾക്ക് ഇവിടെ വേദപഠന ക്ലാസ്സും ആരംഭിച്ചു. അക്കാലങ്ങളിൽ കൂർത്തമലയിലെ കൊച്ചു കുട്ടികൾ പ്രാഥമിക സ്കൂൾ പഠനത്തിനായി, കോയിപ്രം, കുമ്പനാട് എന്നീ ഭാഗങ്ങളിൽ ഉള്ള സ്‌കൂളുകളിൽ നടന്ന് പോയി പഠിക്കേ സാഹചര്യം മനസ്സിലാക്കിയ മാർത്തോമ്മാവിശ്വാസികൾ അവിടെ ആരാധന ഇല്ലാത്ത ദിവസങ്ങളിൽ പ്രാർത്ഥനാലയത്തിൽ നിലത്തെഴുത്ത് കളരികേന്ദ്രം ആരംഭിക്കുകയും അവിടെ എഴുത്താശാനെ നിയമിയ്ക്കുകയും ചെയ്തു.AD 1925-ൽ തട്ടയ്ക്കാട് പ്രാർത്ഥനയോഗം ഈ പ്രാർത്ഥനാലയം 1 മുതൽ 3 വരെ ക്ലാസ്സുകൾ ഉള്ള പള്ളിക്കൂടമായി മാറ്റുകയും, കുറ്റിക്കാട് ശ്രീ കെ. ജി. ശാമുവേലിനെ ഈ സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിയ്ക്കുകയും ചെയ്തു. സാറിന്റെ കാലഘട്ടത്തിൽ സ്‌കൂൾ വെട്ടുകൽ ഭിത്തി കെട്ടി മേൽക്കൂര തടികൊണ്ട് നിർമ്മിച്ച് ഓലമേഞ്ഞു. കാലാകാലങ്ങളിൽ സ്കൂൾ ഓലമേയുന്നത് തട്ടയ്ക്കാട് പ്രാർത്ഥനായോഗത്തിന്റെയും കൂർത്തമല സെന്റ് തോമസ് ഇടവകയുടെയും ചുമതലയായിരുന്നു. സർക്കാർ ഇലക്ഷൻ ബൂത്ത് ആയി മാറിയ ഈ സ്ഥാപനം പിൽകാലത്ത് മാർത്തോമ്മ കോർപ്പറേറ്റ് മാനേജുമെന്റ് ഏറ്റെടുത്തു. അടപ്പനാം കണ്ടത്തിൽ ഏലിയാമ്മ മത്തായി, മാത്യു ഈപ്പൻ എന്നിവർ തുടർവർഷങ്ങളിൽ ഈ സ്കൂളിന് നേതൃത്വം നൽകി. സ്‌കൂളിന്റെ നിലവിലുള്ള ഓഫീസ് റൂം ഒരു ക്ലാസ്സ് റൂം ഇവ 1974-ൽ വഞ്ഞിപ്പ്രത ജോർജ്ജ് മാത്യു മാനേജുമെന്റിന്റെ ആവശ്യപ്രകാരം ഈ സ്‌കൂളിന് നിർമ്മിച്ച് നൽകിയിട്ടുള്ളതാണ്. ആ അധ്യയന വർഷത്തിൽ സ്‌കൂളിൽ 2-ാം ക്ലാസ്സ് ആരംഭിയ്ക്കുകയും സ്‌കൂൾ മേൽക്കൂര പൂർണ്ണമായും ഓടാക്കി മാറ്റുകയും ചെയ്തു. 1975-മുതൽ സ്‌കൂൾ പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു. കെട്ടിടത്തിന്റെ സ്ഥലപരിമിതി മൂലം നാലാം ക്ലാസ്സിനുള്ള അംഗീകാരം വർഷാവർഷങ്ങളിൽ പുതുക്കണമായിരുന്നു. സ്കൂളിന് കളിസ്ഥലം ആവശ്യമാണെന്ന നിബന്ധന സർക്കാർ ഏർപ്പെടുത്തിയപ്പോൾ 2005 - ൽ കുറ്റിക്കാട്ട് കെ. ജോർജ് ജോൺ 80 സെന്റ് സ്ഥലം സ്‌കൂളിന് വിലയ്ക്കു നൽകി. 2005-ൽ ചെമ്പനാൽ സി. തോമസ് കൺവീനറായി ഉള്ള കമ്മറ്റി സ്‌കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചു നൽകി. 2015-ൽ സ്‌കൂൾ അതിന്റെ നവതി ആഘോഷിച്ചു. റെയിച്ചൽ വർഗീസ്, പി. എം. അന്നമ്മ, പി. എം. തങ്കമ്മ, പി. എം. വത്സമ്മ, ജോയി ജോൺ, ഗ്രേസമ്മ, സാറാമ്മ ഏബ്രഹാം , ഷീലു ജോയി എന്നിവർ ദീർഘകാലം ഈ സ്‌കൂളിൽ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടു്. കാലാകാലങ്ങളിൽ സ്കൂളിന്റെ അറ്റകുറ്റപണികൾക്കായി, മാനേജമെന്റിൽ നിന്നും ഇടവകയിൽ നിന്നും ധനസഹായം ലഭിച്ചു . പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ബാഗ്, നോട്ട്ബുക്ക് ഇവ ഇടവകയിലെ യുവജനസഖ്യം എല്ലാ വർഷവും സൗജന്യമായി നൽകാറ്. റവ. ഏബ്രഹാം പണിക്കർ ജി യുടെ നേതൃത്വത്തിൽ ശക്തമായ ഒരു എൽ. എ. സി സ്‌കൂളിന് സകലവിധ പിന്തുണയുമായി ഇപ്പോൾ പ്രവർത്തിയ്ക്കുന്നു. 2019-ൽ ശ്രീമതി മിനി ചെറിയാൻ പ്രധാന അധ്യാപിക ആയിരിക്കെ ടി സ്‌കൂളിന്റെ തകർന്ന മതിൽ പുനർനിർമ്മിച്ചു. റിട്ട. ബ്രിഗേഡിയർ വർഗീസ് ജേക്കബ് ഉൾപ്പെടെ രാജ്യത്തിനകത്തും, വിദേശത്തുമായി അനവധിയാളുകൾ ഈ സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടുകയും ഉന്നത സ്ഥാനത്ത് എത്തപ്പെടുകയും ചെയ്തിട്ടു. അധ്യാപകർ, പുരോഹിതർ, ഡോക്ടേഴ്സ് എന്നിവർ ടി. സ്‌കൂളിന്റെ ശിഷ്യസമ്പത്തിൽ ഉൾപ്പെടും.കോവിഡ് കാലഘട്ടത്തിന് തൊട്ട് മുൻപ് വരെ ഈ സ്‌കൂളിൽ കൂർത്തമല പള്ളിയുടെ ഭാഗമായ ഒരു സൺഡേ സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പ്രളയ സമയത്ത് പലപ്പോഴും ടി സ്‌കൂൾ ദുരിതാശ്വാസ ക്രേന്ദ്രമായി പ്രവർത്തിച്ചിട്ടുണ്ട്. സ്‌കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന ഇപ്പോഴും സജീവമായി പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സംഘടന സാമ്പത്തിക സഹായം നൽകാറുണ്ട് . കെ. ഇ. ശാമുവേൽ സുദീർഘകാലം ടി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റായി പ്രവർത്തിയ്ക്കുകയും അനവധി സഹായങ്ങൾ സ്കൂളിന് നൽകുകയും ചെയ്തിട്ടുണ്ട്. സെന്റ് .തോമസ് സ്‌കൂൾ ഇരിയ്ക്കുന്ന കൂർത്തമലഭാഗം പ്രവാസികളായ ജനങ്ങളാൽ സമ്പന്നവും സമ്പുഷ്ടവുമാണ്. പല വീടുകളും അടഞ്ഞു കിടക്കുന്നു. യുവതലമുറയുടെ നല്ലൊരു ശതമാനവും വിദേശത്തോ, കേരളത്തിന് പുറത്തോ ആണ് താമസം. പല വീടുകളിലും പ്രായമായവർ മാത്രമാണുള്ളത്. മികച്ച സാകര്യങ്ങൾ ഉള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ആവിർഭാവവും, പ്രാദേശികമായി ജനസംഖ്യകുറയുന്നതും, പൊതു വിദ്യാലയങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായി തീർന്നു എന്നത് യാഥാർത്ഥ്യമാണ്. നമ്മുടെ സ്‌കൂളിന്റെ സമീപം മാർത്തോമ്മ സഭയുടെ മാനേജുമെന്റിന്റെ കീഴിലുള്ള കട്രപ എം. റ്റി. എൽ. പി. സ്‌കൂളും, നെല്ലിമല എം. റ്റി. എൽ. പി. സ്‌കൂളും പ്രവർത്തിക്കുന്ന. കോയിപ്രം തട്ടയ്ക്കാട് പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാല ഘട്ടത്തിൽ ഒരു പ്രാഥമിക വിദ്യാഭ്യാസസ്ഥാപനം വർഷങ്ങൾക്ക് മുൻപ് സ്ഥാപിയ്ക്കാൻ കഴിഞ്ഞത് പ്രാദേശിക വാസികൾക്ക് അനുഗ്രഹകരമായിരുന്നു. സമൂഹത്തിൽ സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്നവർക്ക് യാത്രാസനകര്യം ഇല്ലാത്ത കാലഘട്ടത്തിൽ അറിവിന്റെ വെളിച്ചം ലഭ്യമാക്കാൻ ഈ സ്‌കൂൾ ഏറെ സഹായകമായിട്ടു്. 2025 -ൽ ശതാബ്ദി നിറവിലേക്ക് ഉള്ള യാത്രയിലാണ് ഈ വിദ്യാലയ മുത്തശ്ശി. ജോൺ ഈപ്പൻ സ്കൂൾ ഹെഡ് മാസ്റ്റർ,റവ. ഏബ്രഹാം പണിക്കർ ജി
സ്കൂൾ ലോക്കൽ മാനേജർ 7907654840 | 9961130003