(കൊറോണാക്കാലത്തെ ഒരു വിദ്യാലയത്തിന്റെ ആത്മനൊമ്പരങ്ങൾ)
ആ പാൽപുഞ്ചിരികളെവിടെ ...
ആ ശബ്ദാരവങ്ങളെവിടെ ...
ആ കളിചിരികളെവിടെ ..
ആ കിളിക്കൊഞ്ചലുകളെവിടെ ...
ഇടയ്ക്കിടെ മുഴങ്ങും
മണിനാദങ്ങളെവിടെ
പ്രാർത്ഥനാ ഗാനത്തിൻ
മൃദുപല്ലവികളെവിടെ
നട്ടുച്ചയ്ക്കെത്തും
വിഭവങ്ങൾ തൻ ഗന്ധമെവിടെ
പിണക്കങ്ങൾ ...എവിടെ ...
ഇണക്കങ്ങൾ ...എവിടെ ...
കുുട്ടിക്കരണം മറിയും
കൊച്ചു കുുറുമ്പൻമാരെവിടെ
മുടിയിൽ റിബൺ കെട്ടി പാറി നടക്കും
പൂമ്പാറ്റക്കുരുന്നുകളെവിടെ ....
പുത്തൻ പുസ്തകത്തിൻ മണമെവിടെ
പാറി നടക്കും കടലാസുതാളുകളെവിടെ
വർണ്ണക്കുടകളെവിടെ ...
ചായക്കൂട്ടുകളെവിടെ ...
എന്തേ ഞാൻ തനിച്ചായി ?
ചതിച്ചുവോ കൊറോണേ നീയെന്നെയും
മുഖാവരണമിന്നെനിക്കുമോ
കേഴുന്നു അറിവിൻ മുത്തശ്ശി ...