സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കാണാകാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാണാകാഴ്ചകൾ

തിടുക്കത്തിൽ കടന്നുവന്നൊരീ കൊറോണ
യുണർത്തി മാനവചേതനയുണർത്തി.
അനുസരണത്തിൽ ശീലമില്ലാത്തൊരീ
മാനം കെടുത്തുന്ന വാക്ശരങ്ങൾ
പ്രയോഗിച്ചിടുമി കേരളജനത
ക്വാറന്റൈനിലായി തൻ
ഗൃഹത്തിനുള്ളിൽ. പേടിയായ്
വിറയായ് കൈകൾ കഴുകുന്നു.
മാസ്കുകൾ കെട്ടുന്നു.
ദുഃഖവാർത്തയായി ഞാൻ
ചിന്തിച്ചിടുന്നു കേഴുന്നു.
എന്നു മോചനം കിട്ടുമീ ഉഗ്രനാം
വൈറസിൽ നിന്നും.
ടി.വി യിലൂടെ ഞാനറിയുന്നു
ഞെട്ടിക്കും വാർത്തകൾ
സ്നേഹമസൃണമാം പ്രവർത്തനങ്ങൾ
സ്നേഹസേവനങ്ങൾ നൽകുന്നു
ടീച്ചറിൻ നേതൃത്വത്തിൽ
നയനങ്ങൾ പൂട്ടാതെ ഡോക്ടർമാർ,
വെള്ളരിപ്രാവുകൾ
ബലപ്രയോഗത്തിന് ശീലുകൾ
മാത്രമറിയുന്നോരീ നിയമപാലകർ.
എല്ലാം ഡൌൺ ആയി ലോക്‌ഡൌൺ ആയി
ഏറെ സന്തോഷമായി
എനിക്കേറെ സന്തോഷമായി.
ആസ്വദിച്ചിടുന്നു നാടൻ വിഭവങ്ങൾ,
കളിച്ചിടുന്നു എൻ
അച്ഛനോടും അമ്മയോടും ഒപ്പം ,
പൊടിതട്ടി താരാട്ടിൻ പാട്ടിന് ശീലുകള്
ശാന്തമാം എൻമനം തുടികൊട്ടിടുന്നു
കാണാകാഴ്ച്ചകൾ........

നിയ പ്രേംസൺ
8 C സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത