സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/സെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിക്കെതിരെയുള്ള പോരാട്ടം

ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും സെൻ്റ്. തെരേസാസ്  ജി.എച്ച്.എസ്. ബ്രഹ്മകുളം സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിക്കുകയുണ്ടായി സെപ്റ്റംബർ 27, 28, 29, 30 ദിവസങ്ങളിൽ സ്കൂളിലെ എല്ലാ ടീച്ചർമാരും ചാവക്കാട് ബി ആർ സി ശിക്ഷക് സദനിൽ വെച്ച് നടന്ന ലഹരി വിരുദ്ധ ക്ലാസ്സിൽ പങ്കെടുത്തു.

ഒക്ടോബർ 6 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തൽസമയം സ്കൂളിൽ പ്രദർശിപ്പിച്ചു ഒക്ടോബർ 7 ന്  സിവിൽ എക്സൈസ് ഓഫീസർ ശ്രീ ഗണേശൻ പിള്ള മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരിവിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ അന്നേദിവസം ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. നവംബർ ഒന്നാം തീയതി ബ്രഹ്മകുളം സെൻറ് തെരേസാസ് ഗേൾസ് ഹൈസ്കൂളും തൈക്കാട് വി .ആർ .അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി മനുഷ്യചങ്ങല സംഘടിപ്പിച്ചു ഗുരുവായൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ കെ.ജി സുരേഷ് ഉദ്ഘാടനം ചെയ്തു മാതാപിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും അതിൽ പങ്കെടുത്തു. അന്നേദിവസം ഗുരുവായൂർ മുൻസിപ്പാലിറ്റി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടക മത്സരത്തിലും ഷോർട്ട് ഫിലിം മത്സരത്തിലും ഒന്നാം സമ്മാനം നേടി. ബ്രദേഴ്സ് ക്ലബ് തിരുവങ്കിടവുമായി ചേർന്ന് ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം മത്സരത്തിലും പങ്കെടുത്തു.

ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങല
ലഹരിക്കെതിരെയുള്ള സംസ്ഥാനതല ഉദ്ഘടനം
ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല
ലഹരിക്കെതിരെയുള്ള ഫ്ലാഷ് മൊബ്
ലഹരിക്കെതിരെയുള്ള ക്ലാസ്