പരിസ്ഥിതി നമ്മൾ കാക്കേണ്ടതല്ലേ
ദൈവം നമുക്കായ് നൽകിയതല്ലേ
ചേലുള്ള പൂവുകൾ തളരുമ്പോഴൊക്കെ
ജലമേകിയതിനെ ഉണർത്തേണ്ടതല്ലേ
ഉഷസ്സിൽ നാം പുറത്തിറങ്ങുമ്പോഴൊക്കെ
കിളികൾതൻ മണിനാദം കേൾക്കുന്നില്ലേ
മധുരിക്കും പൂന്തേൻ കുടിക്കുവാനായി
ചിത്രശലഭങ്ങളേറെ വരുന്നില്ലേ
മുറ്റത്തു തൊടിയിലും കാക്കകൾതൻ
കരച്ചിൽ നീ കേൾക്കുന്നില്ലേ
ഉദ്യാനത്തിലൂടെ ഉലാത്തീടുമ്പോഴൊക്കെ
പൂക്കൾതൻ നിർമലഗന്ധം വരുന്നില്ലേ
ഈ നിർമ്മല പരിസ്ഥിതിയെ നാം
നിരന്തരം നിർദ്ദോഷം സംരക്ഷിക്കേണ്ടതല്ലേ