സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/അക്ഷരവൃക്ഷം/നിരീക്ഷണം
നിരീക്ഷണം
എന്റെ വീട്ടിൽ ഒരു പ്ലാവ്, ഒരു കണിക്കൊന്ന, രണ്ട് റംബൂട്ടാൻ,ഒരു ഇലുമ്പി, ഒരു മുള്ളാത്ത (ആത്തമരത്തിന്റെ ഇനത്തിൽ പെട്ടമരം)ഉണ്ട്. എന്റെ മുള്ളാത്ത മരത്തിൽ ഒരു തൂക്കണാംകുരുവി കൂട് കൂട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചു. രണ്ടു മനോഹരമായ പക്ഷികുഞ്ഞുങ്ങൾ.അവ പറക്കാറായപ്പോൾ കൂട് ഉപേക്ഷിച്ച് ഏതാനുംആഴ്ചകൾക്ക് മുൻപ് പറന്ന് പോയി അവയുടെ കൂട് ഇപ്പോഴും മരത്തിലുണ്ട് .മുള്ളാത്ത മരത്തിലെ പഴത്തിന് ചക്കയുടേത്പോലുള്ളചെറിയമുള്ളുകൾ ഉണ്ട്.ചെറിയപുളിയും മധുരവും ഒക്കെ കൂടി സ്വാദിഷ്ടവും പോഷകമൂല്യവുമായ പഴമാണ്. മരത്തിൽ നിറയെ പുളിയനുറുമ്പുകൾ കൂടുകൂട്ടിയിട്ടുണ്ട്.മരത്തിലെ പൂവിലെ തേൻ കുടിക്കുന്നതിനായി മനോഹരങ്ങളായ ചിത്രശലഭങ്ങൾ ഇടയ്ക്ക് വരാറുണ്ട്. വണ്ടുകളും ചെറിയ പ്രാണികളും മറ്റും നിറഞ്ഞ ഒരു മരം.ഈ മരത്തിനെ നിരീക്ഷിച്ചപ്പോൾ എനിക്ക് ഒരുപാട് അത്ഭുതം തോന്നി. ഇതിനായി ഞങ്ങളെ ഏൽപിച്ച ടീച്ചറിന് ഒരുപാട് നന്ദി.
|