ചേലിൽപച്ചക്കുടകൾ ചൂടി
വരിയായ് കുന്നിൻ തോപ്പുകൾ.
കുന്നിനു വെള്ളിക്കാഞ്ചിയുമേകി
കളകളമൊഴുകി കാട്ടാറ് .
താളത്തിൽ മേളത്തിൽ തലയാട്ടി
കാവടിയാടും തെങ്ങോലകൾ.
നീലാകാശം മീതെ
വെൺമേഘ പ്രാവുകൾ പാറുകയായ് ....
പുഞ്ചപ്പാടം കതിരാൽ തീർത്തൊരു
മഞ്ഞക്കമ്പളം താഴെ വിരിപ്പൂ...
കൊക്ക് നിറഞ്ഞൊരു പക്ഷിക്കൂട്ടം
വയലിൽ കളിയാടാനായ് വന്നു...
കൊതിയൻ വണ്ടിൻ മൂളിപ്പാട്ടിൽ
പൂവുകൾ നാണം തല്ലി.
നാനാവർണ്ണമനോഹരിയാകും
പ്രകൃതിയ്ക്കൊരു ലോക്ഡൗൺ സമ്മാനം.