സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി മനോഹരി അമ്മയാം അംബികെ
നിന്നുടെ മടിത്തട്ടിൽ അരുമയാം പൈതൽ ഞാൻ
കുഞ്ഞിളം കണ്ണുകൾ ചിമ്മിഞാൻ കണ്ടത്
നിന്നുടെ വിശ്വമാം മാന്ത്രിക കാഴ്ചകൾ.

സൂര്യകിരണങ്ങൾ തീർത്ഥം തളിച്ചൊരു
പൊന്നിൻ‍ നിറമാർന്ന നെൽപ്പാടങ്ങളും
വെള്ളി ഉരുക്കി ഒഴുക്കിയ മലകൾ
പുഴകളായി ഇന്നെന്റെ മുന്നിലൂടെ

ഒരു ചിത്രകാരന്റെ കൈതട്ടിവീണ നിറക്കൂട്ടുകൾ
വാർമഴവില്ലായി വിരിഞ്ഞെന്റെ മുന്നിൽ നിന്നു
പച്ച പട്ടുടുത്ത സിന്ദൂരം ചാർത്തിയ
നിന്റെ കാനന സൗന്ദര്യവും ഞാനറിഞ്ഞു

കളകളം പാടി എന്നെ ഉണർത്തിയ
കിളികളും താരാട്ടുപാടി എന്നെ ഉറക്കിയ
മഴയും പൂക്കളും പൂമ്പുാറ്റകളും
കൂട്ടുകാരായെന്റെ ഒപ്പമെത്തി

പ്രകൃതിയാം സുന്ദരി നിന്നിലെ
വർണ്ണകാഴ്ചകൾഇനിയും എത്ര ബാക്കി
   




സൂര്യജിത്ത് പി.ബി.
9C സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത