സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കാറ്റ് വന്ന് പറഞ്ഞത്

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റ് വന്ന് പറഞ്ഞത്

സ്വപ്ന മയക്കത്തിൽ
ഇളംകാറ്റ് ചെവിയിൽ മന്ത്രിച്ചു....
എന്തോ പറഞ്ഞു..
സുന്ദരിയായ പ്രകൃതിയിലെ
മാലിന്യക്കൂമ്പാരങ്ങൾ,
മൊട്ടക്കുന്നുകൾ, തൊണ്ട വരണ്ട പുഴ,
മുകളിലേക്കുയരുന്ന ധൂളിധൂപങ്ങൾ,
അടക്കുരുവിയുടെ തേങ്ങൽ,
മാലിന്യപുഴയുടെ സങ്കടച്ചാലുകൾ,
വിളയില്ലാ കർഷകന്റെ പുകച്ചിൽ,
നികന്ന വയലിന്റെ മൂകത,
മണ്ണു നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ,
എന്നാൽ...
മണിമന്ദിരങ്ങളുടെ ഊഞ്ഞാൽ തൊട്ടിലിൽ
അടക്കിപ്പിടിച്ച ചിരി....
കാറ്റ് ചെവികൂർപ്പിച്ചു എന്റെ വാക്കിനായ്
"എന്നെക്കൊണ്ടെന്തിന് കഴിയും”?
ഇളം കാറ്റ് വീണ്ടും പറഞ്ഞു ,
“നിന്നെക്കൊണ്ടേ കഴിയൂ".

സച്ചു അലക്സ്
8D സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത